Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാള്‍ സല്‍ക്കാരത്തിനെത്തിയ മുങ്ങി മരിച്ചു: അപകടം കടലുണ്ടി പുഴയില്‍!

മലപ്പുറം: പെരുന്നാള്‍ സല്‍ക്കാരത്തിന് വന്ന യുവതി വീടിന്റെ തൊട്ടടുത്ത കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു. തിരൂര്‍ ചമ്രവട്ടം ചെറിയ പറപ്പൂര്‍ ചെന്തുരുത്തി സക്കീറിന്റെ ഭാര്യ ഷംസീന (22) നെയാണ് ഇന്നലെ വൈകിട്ട് നാലരക്ക് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സക്കീറും - ഷംസീനയും ഇന്നലെ ഉച്ചക്ക് 12ന് സല്‍ക്കാരത്തിനു ഷംസീനയുടെ വീടായ തിരുരങ്ങാടി പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ വന്നതാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

പിന്നീട് വൈകിട്ട് പുഴയുടെ മറുവശത്തു നില്‍ക്കുകയായിരുന്ന ആളുകളാണ് ഒരു കുട്ടി പൂഴയില്‍ വീണതായി കണ്ടത്. ഉടന്‍ വീട്ടുകാര്‍ പുഴയില്‍ നോക്കിയപ്പോള്‍ കുട്ടികള്‍ പുഴയില്‍ പോയിട്ടില്ലാ എന്ന് പറഞ്ഞു പുഴ കടവില്‍ നിന്നും മടങ്ങി. വീട്ടില്‍ ചെന്നപ്പോള്‍ ഷംസീനയേ കാണാതായതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ പുഴയില്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

shamseenaobit-

പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ആഴമുള്ള ഭാഗത്തു നിന്നും കിട്ടിയത്. മഴക്കാരണം പുഴയില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു വര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. മുന്നുവയസ്സുള്ള ഹിബാ ഫാത്തിമ മകളാണ്. ഞായറാഴ്ച രാവിലെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+