കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ചെള്ളുപനി സ്ഥിരീകരിച്ചു; ആദിവാസി യുവതി മരിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാരശ്ശേരിയിൽ ചെള്ളുപനി ബാധിച്ച് ആദിവാസി മരിച്ചു. കാരശ്ശേരി മായങ്ങൽ ആദിവാസി കോളനിയിലെ രാമൻ (55)ആണ് മരിച്ചത്. ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്.

<strong>പ്രളയത്തിൽ വള്ളം നഷ്ടപ്പെട്ട 423 മത്സ്യത്തൊ‍ഴിലാളികള്‍ക്ക് ആശ്വാസമായി അയാം ഫോർ ആലപ്പി; ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് 20 വ‍ള്ളങ്ങള്‍!!</strong>പ്രളയത്തിൽ വള്ളം നഷ്ടപ്പെട്ട 423 മത്സ്യത്തൊ‍ഴിലാളികള്‍ക്ക് ആശ്വാസമായി അയാം ഫോർ ആലപ്പി; ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് 20 വ‍ള്ളങ്ങള്‍!!

ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടും.

Kozhikode

ലക്ഷണങ്ങൾ

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും. 2013 ഡിസംബർ മാസത്തിൽ തെക്കൻ കേരളത്തിൽ ഈ രോഗം പടരുന്നതായി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ പലരിലും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Kozhikode
English summary
Woman dies in Kozhikkode infects with Scrub typhus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X