അക്ഷര സാഗരം മികവുത്സവം പരീക്ഷയില്‍ സാക്ഷരത വിഭാഗത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി: 91കാരിക്ക് ഉജ്വല വിജയം
വടകര: അക്ഷര സാഗരം മികവുത്സവം പരീക്ഷയില്‍ സാക്ഷരത വിഭാഗത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി വിജയിച്ച മൈഥിലി(91)യെ വടകര നഗരസഭയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ചടങ്ങിന്‍റെ ഉദ്ഘാടനവും ഉപഹാര വിതരണവും നിര്‍വ്വഹിച്ചു.നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ പി.ഗീത പൊന്നാട അണിയിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.അരവിന്ദാക്ഷന്‍, പി.സഫിയ, റീന ജയരാജ്, പി.അശോകന്‍, ടി.കേളു,
കെ.കെ.രാജീവന്‍, പി.കെ.സിന്ധു, കെ.കെ.റീന, ജിഷ എന്നിവര്‍ ആശംസ നേര്‍ന്നു.

വടകര നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്കാല കായിക ക്യാമ്പ് നാരായണ നഗരം ഗ്രൗണ്ടില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്ണന്‍. എം. ബിജു, പി വിജയി, അജിത ചീരാംവീട്, ഇ കെ രമണി, പി ചന്ദ്രന്‍, രാഘവന്‍ മാണിക്കോത്ത്, കോച്ച് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications