കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതോ നവോത്ഥാനം!! ചൈത്ര ഐപിഎസ് വിഷയത്തില്‍ വനിതാ ലീഗ്, പോക്‌സോ കേസ് പ്രതികളെ രക്ഷിച്ചത് നാണക്കേട്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്തി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അഭയം നല്‍കിയതാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന നവോത്ഥാനമെന്ന് വനിതാ ലീഗ് നേതാക്കള്‍. പെകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതികളെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ച സിപിഎം നിലപാട് കേരളത്തിന് നാണക്കേടാണ്. പീഢന വീരന്മാരെ പിടികൂടാന്‍ ധീരമായ നടപടി സ്വീകരിച്ച എ.സി.പി ചൈത്ര തെരേസ ജോണിനെതിരായ സര്‍ക്കാര്‍ നീക്കം ലജ്ജാകരമാണെും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുു അവര്‍.

<strong>ആറ്റിങ്ങല്‍ ഇടതുകോട്ട! ഇത്തവണ കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ശക്തമായി രംഗത്ത്</strong>ആറ്റിങ്ങല്‍ ഇടതുകോട്ട! ഇത്തവണ കോട്ട പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ശക്തമായി രംഗത്ത്

പ്രതികളെ പിടികൂടാന്‍ ധൈര്യം കാണിച്ച വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനും അന്വേഷണം പ്രഖ്യാപിച്ച് നിര്‍വീര്യമാക്കാനും ശ്രമിച്ചത് സ്ത്രീത്വത്തിന് എതിരായ വെല്ലുവിളിയാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വര്‍ഗീയ ചേരിതിരിവിന് മതിലുകള്‍ പണിയുന്ന തലതിരിഞ്ഞ നവോത്ഥാനത്തിന്റെ മറ്റൊരു പതിപ്പാണിത്. സ്ത്രീ പീഢകരെ പിടികൂടാന്‍ ധീരമായ നിലപാടു സ്വീകരിച്ച ചൈത്ര തെരേസ ജോണിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. വനിതകളും പെണ്‍കുട്ടികളും ഇത്രയേറെ അരക്ഷിതമായൊരു കാലം കേട്ടുകേള്‍വിയില്ല.

kulsu-154874635

വനിതാ ശാക്തീകരണവും നവ ജാഗരണവും സൃഷ്ടിക്കാന്‍ വനിതാ ലീഗ് ക്രിയാത്മക ഇടപെടലുകളാണ് നടത്തുന്നത്. പൊതു പരിപാടികള്‍ക്ക് പുറമെ ജില്ലാ തലങ്ങളില്‍ ലീഗല്‍ എയ്ഡ് സെല്ലുകള്‍, മണ്ഡലം/ പഞ്ചായത്ത് തലങ്ങളില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍, മീഡിയ വര്‍ക്ക് ഷോപ്പ്, പ്രൊഫഷണല്‍ മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മുത്തലാക്ക് വിഷയത്തില്‍ ചൊവ്വാഴ്ച സിംപോസിയം കോഴിക്കോട്ട് നടക്കും. നവോത്ഥാനത്തിലെ സ്ത്രീ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നാലു മേഖലാ സമ്മേളനങ്ങള്‍ നടത്തും. കാസര്‍കോട്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്കും ഭാവിയും ചര്‍ച്ച ചെയ്യും.

അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് തിരുവനന്തപുരത്ത് സുഗതകുമാരിയുടെ അഭയയുടെ അന്തേവാസികള്‍ക്കൊപ്പം ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി കുല്‍സു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ പി സഫിയ, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.

Kozhikode
English summary
woman's legue's response in action against ips officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X