കമ്മീഷണറുടെ ഓഫിസിലും രക്ഷയില്ല: ശല്യം ചെയ്യുന്നതായി വനിതാ ജീവനക്കാരിയുടെ പരാതി, സംഭവം കോഴിക്കോട്!
കോഴിക്കോട്: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലും വനിതകള്‍ക്ക് രക്ഷയില്ല. സഹപ്രവര്‍ത്തകന്‍ വാട്‌സാപ് വഴി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഓഫിസ് ജീവനക്കാരിയുടെ പരാതി. ഇതേ ഓഫിസിലെ ജീവനക്കാരനായ 51കാരന എതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റേണല്‍ കമ്മിറ്റി അന്വേഷണം തുടങ്ങി.

സഹപ്രവര്‍ത്തകന്‍ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നുവെന്നാണ് സ്ത്രീയുടെ പ്രധാന പരാതി. ഇതുസംബന്ധിച്ച് നാലു പേജുള്ള പരാതിയാണ് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മിഷണര്‍ക്കു കൈമാറി. അദ്ദേഹം ഇത് സിറ്റി വനിതാ സെല്‍ സിഐ കെ.എം ലീല ചെയര്‍മാനായ ഇന്റേണല്‍ കമ്മിറ്റിക്കു നല്‍കി. പരാതിക്കാരിയില്‍നിന്നും മറ്റു ജീവനക്കാരില്‍നിന്നും മൊഴിയെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പരാതി ക്രിമിനല്‍ നടപടികള്‍ക്കായി കസബ സ്റ്റേഷനിലേക്കു കൈമാറും.












Click it and Unblock the Notifications