മുക്കത്ത് യുവതിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി: സീറ്റ് ബെല്‍റ്റിട്ട് മൃതദേഹം,ശരീത്തില്‍ പൊള്ളല്‍
കോഴിക്കോട്: മുക്കം മരഞ്ചാട്ടിയില്‍ സ്ത്രീയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക ദീപ്തിയെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂമ്പാറ പാലത്തോട്ടത്തില്‍ കുടുംബാംഗമാണ് മരിച്ച ദീപ്തി. മരഞ്ചാട്ടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 45 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ പോയി നോക്കിയപ്പോഴാണ് സ്ത്രീയെ കാറിനുള്ളില്‍ കണ്ടത്. ദീപ്തിയുടെ തന്നെ കാറാണിത്. കാറിനുള്ളില്‍ തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ദീപ്തിയുടെ ശരീരത്തിലും തീ പൊള്ളലേറ്റിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ച് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിന്‍റെ വിന്‍ഡോ ഗ്ലാസുകളെല്ലാം ഉയര്‍ത്തിയിട്ട നിലയിലായിരുന്നു.

മുക്കം പൊലീസ് സ്റ്റേഷനിലെ സി ഐ എസ് നിസാമിന്‍റെ നേതൃത്വത്തില് പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളില്‍ നിന്ന് പെട്രോളും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഫോറന്‍സിക് പരിശോധന അടക്കമുള്ളവ വ്യാഴാഴ്ച നടത്തുമെന്നും പൊലീസ് അറിയിച്ചു.
Recommended Video



Click it and Unblock the Notifications