കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കത്ത് യുവതിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി: സീറ്റ് ബെല്‍റ്റിട്ട് മൃതദേഹം,ശരീത്തില്‍ പൊള്ളല്‍

Google Oneindia Malayalam News

കോഴിക്കോട്: മുക്കം മരഞ്ചാട്ടിയില്‍ സ്ത്രീയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക ദീപ്തിയെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂമ്പാറ പാലത്തോട്ടത്തില്‍ കുടുംബാംഗമാണ് മരിച്ച ദീപ്തി. മരഞ്ചാട്ടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 45 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന് ബിജെപി; എമ്മാതിരി കോമഡിയെന്ന് സിപിഎം,10 ലേറെ സീറ്റ് എല്‍ഡിഎഫ് നേടുംജില്ലാ പഞ്ചായത്ത് പിടിക്കുമെന്ന് ബിജെപി; എമ്മാതിരി കോമഡിയെന്ന് സിപിഎം,10 ലേറെ സീറ്റ് എല്‍ഡിഎഫ് നേടും

കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ പോയി നോക്കിയപ്പോഴാണ് സ്ത്രീയെ കാറിനുള്ളില്‍ കണ്ടത്. ദീപ്തിയുടെ തന്നെ കാറാണിത്. കാറിനുള്ളില്‍ തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ദീപ്തിയുടെ ശരീരത്തിലും തീ പൊള്ളലേറ്റിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ച് ‍ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാറിന്‍റെ വിന്‍ഡോ ഗ്ലാസുകളെല്ലാം ഉയര്‍ത്തിയിട്ട നിലയിലായിരുന്നു.

 crime-1

Recommended Video

cmsvideo
കോഴിക്കോട്: തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക; കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിഐടിയു പ്രതിഷേധം

മുക്കം പൊലീസ് സ്റ്റേഷനിലെ സി ഐ എസ് നിസാമിന്‍റെ നേതൃത്വത്തില് ‍പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളില്‍ നിന്ന് പെട്രോളും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഫോറന്‍സിക് പരിശോധന അടക്കമുള്ളവ വ്യാഴാഴ്ച നടത്തുമെന്നും പൊലീസ് അറിയിച്ചു.

സച്ചിന്‍ - സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്സച്ചിന്‍ - സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്

Kozhikode
English summary
woman was found dead inside the car in mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X