കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐടി ആക്റ്റ് പോരാ, സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ബോധവത്കരണവുമായി വനിതാ കമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ സൈബര്‍, പോക്‌സോ നിയമ ബോധവത്കരണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വാര്‍ധക്യകാലത്ത് സംരക്ഷിക്കപ്പെടുന്നതിനായി വയോജന ക്ഷേമം ഉറപ്പാക്കുന്നതിന് നടപടികള്‍ ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

<strong>ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം</strong>ഐപിഎസ് ഐഎഎസ് ഓഫീസര്‍മാര്‍ക്കായി ബിജെപിയും കോണ്‍ഗ്രസും.... ചര്‍ച്ചകള്‍ സജീവം

നിക്ഷിപ്ത താല്‍പര്യത്തിനനുസരിച്ചാണ് സ്ത്രീകള്‍ക്കെതിരെയുളള അക്രമം നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിദഗ്ധരെ നിയമിച്ച് ഐ.ടി സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഐ.ടി ആക്ട് ദുര്‍ബലമായതിനാല്‍ പരിമിതികള്‍ക്കകത്ത് നിന്നാണ് സൈബര്‍ കേസുകളില്‍ അന്വേഷണം നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള അക്രമം തടയാന്‍ നിയമം പല്ലും നഖവും ഉപയോഗിക്കണം. വയോജനങ്ങളുടെ കാര്യത്തില്‍ മലയാളികളുടെ മൂല്യബോധത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയെ ആശയസംവാദത്തിനുള്ള വേദിയായാണ് കാണുന്നത്. തനിക്കെതിരെയുണ്ടായിട്ടുളള സൈബര്‍ അക്രമത്തില്‍ പരാതി നല്‍കിയിട്ടുള്ളത് വ്യക്തിപരമായല്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

Womens commission

നിലപാടുള്ള സ്ത്രീകളെ ആശയപരമായി നേരിടുന്നതിന് പകരം സൈബര്‍ ഇടങ്ങളിലൂടെ അപഹസിച്ച് കൈകാര്യം ചെയ്യുന്നതിനാണ് ശ്രമം നടക്കുന്നതെന്ന് സിറ്റിംഗില്‍ പങ്കെടുത്ത കമ്മീഷനംഗം അഡ്വ. എം.എസ് താര പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രം ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതും കേസില്‍ യുവതിയുടെ ഇച്ഛാശക്തിയും കമ്മീഷന് ആത്മവിശ്വാസം പകരുന്നതാണ്. മീറ്റൂ ആശയവും നിലപാടുകളും സമൂഹത്തില്‍ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള അക്രമണ പ്രവണത കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. കമ്മീഷന്‍ അംഗം ഇ.എം രാധ, വനിത കമ്മീഷന്‍ എസ്.ഐ എല്‍.രമ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 86 കേസുകള്‍ പരിഗണിച്ചതില്‍ 22 എണ്ണം തീര്‍പ്പാക്കി. ഒരു കേസ് ഡി.എന്‍.എ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തു. 9 കേസുകള്‍ പോലീസ് റിപ്പോര്‍ട്ട് തേടുന്നതിനും നിര്‍ദേശിച്ചു. 53 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബശൈഥില്യങ്ങളും സ്വത്തുകേസുകളുമാണ് പരിഗണിച്ച പരാതികളില്‍ ഏറെയും.

Kozhikode
English summary
Women's commission about cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X