കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ നിസ്സാര വകുപ്പ്; പുനരന്വേഷണം വേണമെന്ന് വനിതാകമ്മിഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പോലിസ് ഉദ്യോഗസ്ഥനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പുനരന്വേഷണം നടത്തണമെന്ന് വനിതാ കമ്മിഷന്റെ നിര്‍ദേശം. പരാതിക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വീഡിയോ ക്ലിപ്പിംഗ് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അവര്‍ക്ക് നീതി ലഭ്യമാകുന്ന തരത്തിലുള്ള വകുപ്പുകള്‍ ചുമത്താതെ നിസ്സാര വകുപ്പ് ചുമത്തിയത് ശരിയായ സമീപനമല്ലെന്നും കമ്മിഷന്‍ പറഞ്ഞു.

 കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു! പതിമൂന്ന് പേർക്ക് പരിക്ക്, ബസ് പൂർണമായും കത്തി നശിച്ചു! കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു! പതിമൂന്ന് പേർക്ക് പരിക്ക്, ബസ് പൂർണമായും കത്തി നശിച്ചു!

തെളിവെടുത്ത് പുനരന്വേഷണം നടത്തി കമ്മിഷനെ അറിയിക്കണമെന്നും അവ സമയബന്ധിതമായി പാലിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനുകളില്‍ എത്തിയാല്‍ നീതി ലഭിക്കാത്ത സാഹചര്യത്തിലാണു കമ്മിഷനെ സമീപിക്കുന്നത്. സ്ത്രീകള്‍ പരാതിക്കാരായി വരുമ്പോള്‍ പരാതിയുടെ ഗൗരവം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നിയമ സംവിധാനത്തിന് സാധിക്കണം. അതനുസരിച്ച് നീതി ഉറപ്പാക്കുവാന്‍ സാധിക്കുന്ന തരത്തിലേക്ക് മാറിയാല്‍ മാത്രമേ നീതിനിഷേധം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

lady

വനിത കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, എം എസ് താര എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഗാ അദാലത്തില്‍ 35 പരാതികള്‍ തീര്‍പ്പാക്കി. ആകെ 89 പരാതികളാണ് പരിഗണനയ്ക്കു വന്നത്. പത്ത് പരാതികള്‍ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. 44 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിത സെല്‍ സി.ഐ സി. ഉമാദേവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ മിനി, രജനി, അഭിഭാഷകരായ മിനി, പ്രസന്ന, റീന സുകുമാരന്‍ എന്നിവരും പങ്കെടുത്തു.

Kozhikode
English summary
Women's commission ordered re-enquiry on complaint filed by woman against police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X