കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇകെ സുന്നി വിവാദത്തില്‍ ഇടപെടേണ്ട; നേതൃത്വം പരിഹാരം കാണും, പ്രവര്‍ത്തകരോട് എസ്എസ്എഫ്

Google Oneindia Malayalam News

കോഴിക്കോട്: സമസ്ത ഇകെ വിഭാഗം സുന്നികള്‍ക്കിടയില്‍ സിഐസി വിഷയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും ചര്‍ച്ചകളിലും ഭാഗമാകേണ്ടതില്ലെന്ന് എസ്എസ്എഫ്. ജിഫ്രി തങ്ങള്‍ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര വിഷത്തില്‍ ഇടപെടുന്നത് ഉചിതമല്ല എന്ന് എസ്എസ്എഫ് നേതൃത്വം നിലപാടെടുത്തു. ആ സംഘടനയിലെ വിഷയങ്ങള്‍ക്ക് അവരുടെ നേതൃത്വങ്ങള്‍ പരിഹാരം കാണും.

അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ ഉത്തരവാദപ്പെട്ട നേതൃത്വങ്ങള്‍ക്ക് വിടുന്നതാണ് അഭികാമ്യം. വിശ്വാസ ആദര്‍ശങ്ങളെ ബാധിക്കുന്ന ഘട്ടം വന്നാല്‍ മാത്രം അഭിപ്രായം പറയാം. രഞ്ജിപ്പുകള്‍ക്ക് പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടാകാം. ഇതിനിടെയില്‍ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ലെന്നും എസ്എസ്എഫ് സംസ്ഥാന ഘടകം പുറത്തിറക്കിയ പ്രസ്താനനയില്‍ പറയുന്നു. പ്രസ്താവനയുടെ പൂര്‍ണ രൂപം വായിക്കാം...

p

കേരളത്തിലെ പാരമ്പര്യ മുസ്ലിം സമൂഹത്തിന്റെ ധിഷണാപരവും വൈജ്ഞാനികവും രാഷ്ട്രീയവുമായ ഉണര്‍വുകളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ചിലരെങ്കിലുമുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ, സാമൂഹിക ചേരികളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സുന്നി സമൂഹത്തിന്റെ ജാഗരണങ്ങളെ അരുക്കാക്കാനും ചേര്‍ച്ചകള്‍ ഇല്ലാതാക്കാനും പണിയെടുത്തു പോന്നിട്ടുമുണ്ട്. ഉമ്മത്തിയന്‍ സിദ്ധാന്തങ്ങള്‍ സുന്നി ഉലമാക്കളുടെ അടുത്തെത്തുമ്പോള്‍ ഭാവമാറ്റം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാതരം വിരുദ്ധ സമീപനങ്ങളെയും തിരിച്ചറിഞ്ഞും ആശയപരമായി പ്രതിരോധിച്ചും പുരോഗതിയുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാം. ഇനിയും കൂടുതല്‍ ശ്രമം അതിലായിരിക്കുകയും വേണം.

7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍

ബഹു. ജിഫ്രി തങ്ങള്‍ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല. ആശയപരവും ഘടനാപരവുമായ വിഷയങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കില്‍ അവരാണ് അത് നിര്‍വഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനാ രീതികളുമൊക്കെ നിശ്ചയിക്കുന്നതും അതതു നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ചര്‍ച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവര്‍ക്കു വിടുന്നതാണ് മര്യാദ. സമൂഹത്തെയും വിശ്വാസ ആദര്‍ശങ്ങളെയുമൊക്കെ ബാധിക്കുന്ന ഘട്ടങ്ങളില്‍ വിഷയാധിഷ്ഠിതമായി മാത്രം അഭിപ്രായം പറയുകയുമാവാം.

എന്നിട്ടും എന്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു? 3 ഉത്തരങ്ങളുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്എന്നിട്ടും എന്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു? 3 ഉത്തരങ്ങളുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്

സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളില്‍ മഞ്ഞുരുക്കാനും രഞ്ജിപ്പുകള്‍ക്കും പല കോണുകളില്‍നിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയില്‍ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല.

ഈ ഘട്ടത്തില്‍ സംഘടനാ തീരുമാനത്തെ വിമര്‍ശിച്ചോ വിശകലന വിധേയമാക്കിയോ അഭിപ്രായങ്ങളും വിമര്‍ശങ്ങളും ഉന്നയിക്കുന്നതും ചരിത്രം ഓര്‍മപ്പെടുത്തിയും കുത്തുവാക്കുകള്‍ പറഞ്ഞും ആക്ഷേപിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. സുന്നി സമൂഹത്തിന്റെ ഐക്യവും സക്രിയമായ പ്രവര്‍ത്തനങ്ങളും ആഗ്രഹിച്ചു കൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. ഇടപെടലുകള്‍ ഗുണകാംക്ഷാപരമായിരിക്കണം. അല്ലാത്തതൊക്കെയും വിഫലമായിരിക്കും.

Kozhikode
English summary
Workers Not Involve Samastha EK Sunni Fraction's Controversial Discussion; SSF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X