കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ക്രിസ്തുമസ്:കൊവിഡ് സുരക്ഷാ മുന്‍കരുതലോടെ തിരുപ്പിറവി ആഘോഷിച്ച് ലോകc

Google Oneindia Malayalam News

കോഴിക്കോട്: സമാധാനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും എളിമപ്പെടലിന്‍റെയും ക്രിസ്മസ് സംസ്കാരം ഏവരിലും പടരാന്‍ സാധിക്കട്ടെയെന്ന് കോഴിക്കോട് ബിഷപ്പ് ഡോക്ടർ വർഗീസ് ചാലക്കൽ. സ്നേഹത്തിന് ആഗോളവൽക്കരണം ആണ് ദൈവം നടത്തിയതെന്നും അദ്ദേഹം തന്‍റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. " ക്രിസ്മസിന്‍റെ സംസ്കാരം നിങ്ങളിലും നിങ്ങൾക്ക് പുറത്തും ഉണ്ടാക്കുവാനായിട്ട് പരിശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ക്രിസ്മസ് സംസ്കാരം എന്നുപറഞ്ഞാൽ സ്നേഹത്തിന്‍റെ പങ്കുവയ്ക്കലിന്‍റെ, കൂട്ടായ്മയുടെ സമാധാനത്തിന്‍റെ, സന്തോഷത്തിന്‍റെ, ചെറുതാകലിന്‍റെ, സ്വയം ശൂന്യ വത്കരിക്കലിന്‍റെ സംസ്കാരമാണ്'' - ബിഷപ്പ് ഡോക്ടർ വർഗീസ് ചാലക്കൽ പറഞ്ഞു.

ആ സംസ്കാരം നമുക്ക് ചുറ്റിലും വളരളം. ശരിക്കും ക്രിസ്തുമസ് ലോക രക്ഷകനായ യേശുക്രിസ്തു പിറന്ന ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ്, ചരിത്രത്തെ എഡിയെന്നും ബിസിയെന്നും വിഭജിച്ച മഹാസംഭവമാണ് ക്രിസ്തുമസ്. ഈ സംഭവത്തിലൂടെ ദൈവം സ്നേഹത്തെ ആഗോളവത്കരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

kozhikode

Recommended Video

cmsvideo
കോഴിക്കോട്: സമാധാനത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരം ഏവരിലും പടരാൻ സാധിക്കട്ടെ;ക്രിസ്തുമസ് സന്ദേശവുമായി ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ

കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ നിയന്ത്രണങ്ങളോടെയാണ് വിശ്വാസികള്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പോലും ഇത്തവണ നൂറ് പേരില്‍ താഴെ മാത്രം ആളുകലാണ് പങ്കെടുത്തത്. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇത്തവണ പതിവ് തിരക്ക് ഉണ്ടായിട്ടില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴികെ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത മുഴുവന്‍ പേരും മാസ്ക് ധിരിച്ചിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്.

കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചുകോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു

Kozhikode
English summary
world celebrates Christmas with covid precaution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X