കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടാമൂഴം: വഴങ്ങാതെ എംടി, രണ്ടാമൂഴത്തില്‍ മാധ്യസ്ഥമില്ല, നിലപാട് കോടതിയെ അറിയിച്ചു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥാ തര്‍ക്കത്തില്‍ മധ്യസ്ഥനെ വെക്കണമെന്ന സംവിധായകന്‍ ശ്രീകുമാരന്‍ മേനോന്റെ ആവശ്യം എംടി വാസുദേവന്‍ നായര്‍ തള്ളി. ബുധനാഴ്ച കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് എംടിയുടെ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ നിലപാട് കോടതിയെ അറിയിച്ചത്. ഇനി ചര്‍ച്ചക്കു പ്രസക്തിയില്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാതെ ചര്‍ച്ച നടത്തുന്നതില്‍ യാതൊരു കാര്യവുമില്ല. അതിനാല്‍ കേസുമായി മുന്നോട്ടുപോകുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി ഈ മാസം 14ലേക്ക് മാറ്റി.

വോട്ട് കിട്ടില്ലെന്ന് പേടിച്ച് കേരളത്തെ പിന്നോട്ടു നടക്കാന്‍ അനുവദിച്ചു കൊടുക്കില്ലെന്ന് പിണറായി

mtvasudevannair-1

Recommended Video

cmsvideo
എന്തുകൊണ്ട് രണ്ടാമൂഴം നടക്കാതെ പോകുന്നു? | OneIndia Malayalam

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വാദത്തിനിടെയാണ് മധ്യസ്ഥനെ വെച്ച് വിട്ടുവീഴ്ചക്ക് ശ്രമിക്കാമെന്ന നിര്‍ദ്ദേശം ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ മുന്നോട്ടു വെച്ചത്. ഇതിനെതിരെയുള്ള തന്റെ നിലപാടാണ് എം.ടി കോടതിയെ അറിയിച്ചത്. തനിക്ക് തന്ന കരാര്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണെന്നും സിനിമയുടെ തിരക്കഥ കൈമാറി മൂുന്ന വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങുമൊയിരുന്നു തന്നോട് പറഞ്ഞതെന്നും ഇപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞതിനാല്‍ ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് രണ്ടാംതവണയാണ് കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചത്.

Kozhikode
English summary
writer mt vasudevan nair about randamoozham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X