കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നെ അസ്വസ്ഥപ്പെടുത്തുന്നത് മതേതരവാദികളുടെ ജനാധിപത്യ വിരുദ്ധത; പികെ പോക്കര്‍

Google Oneindia Malayalam News

കോഴിക്കോട്: വികെ ശ്രീരാമന്റെ കുഴിമന്തി പരാമര്‍ശത്തില്‍ കടുത്ത പ്രതികരണവുമായി എഴുത്തുകാരന്‍ ഡോ. പികെ പോക്കര്‍. മോഹന്‍ ഭാഗവതിനെ അല്ല, മതേതര വാദികളുടെ ജനാധിപത്യ വിരുദ്ധതയാണ് തന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരസൗഹൃദം പങ്കിടുന്നവരുടെ ആശയ ദാരിദ്ര്യവും അവരുടെ ഉള്ളിലെ ജനാധിപത്യ വിരുദ്ധതയുമാണ് കേരളം ഭയക്കേണ്ടതെന്ന് പികെ പോക്കര്‍ പറയുന്നു.

p

മോഹന്‍ ഭാഗവത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനയല്ല എന്ന് കരുതുന്നവര്‍ അവര്‍ക്ക് അധികാരം കിട്ടിയാല്‍ ചെയ്യാന്‍ പോകുന്നത് ബഹുസ്വര ജീവിത നിഷേധമാണ്. ഇഷ്ടമില്ലാത്തത് നിരോധിക്കുകയാണ് അവരുടെ ചിന്ത. ഇന്ത്യയില്‍ ഫാഷിസം ചെയ്യുന്നതും അതുതന്നയല്ലേ. വികെ ശ്രീരാമന്‍ എന്ത് തിന്നുമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അദ്ദേഹം എഴുതിയത് ചരിത്രത്തിന്റെ ഭാഗമായി. ഇത് നാളെ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചേക്കാം. ഭാവനയില്‍ മാത്രം ഉയര്‍ന്നുവന്ന ബ്രാഹ്മണ്യം ഇന്ന് ഇന്ത്യയില്‍ അവരുടെ പദ്ധതികള്‍ പൂര്‍ത്തികരിച്ചുവരികയാണല്ലോ എന്നും പികെ പോക്കര്‍ എഴുതുന്നു.

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കാന്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കണം എന്നാണ് വികെ ശ്രീരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏകാധിപതിയായി നിയോഗിക്കപ്പെട്ടാല്‍ താന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന വാക്ക് നിരോധിക്കുകയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണം വന്നതോടെ വലിയ ചര്‍ച്ചയായി. പിന്നീട് വികെ ശ്രീരാമനും അദ്ദേഹത്തെ അനുകൂലിച്ചവരും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് പികെ പോക്കറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍; അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല

മോഹന്‍ ഭാഗത്തു അല്ല എന്നെ അസ്വസ്ഥപ്പെടുത്തുന്നത്.
മതേതര ജനാധിപത്യവാദികളും പര സൗഹൃദം പങ്കിടുന്നവരും പ്രകടിപ്പിക്കുന്ന ആശയ ദാരിദ്ര്യവും അവരുടെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന സര്‍വാധിപത്യ പ്രവണതയും ജനാധിപത്യ വിരുദ്ധതയുമാണ് കേരളത്തില്‍ ഭയപ്പെടേണ്ടത്. കാരണം മോഹന്‍ ഭാഗത്തു ആരാണെന്നു എല്ലാവര്ക്കും അറിയാം. എന്നാല്‍ അങ്ങനെയല്ലെന്ന് കരുതുന്നവര്‍ അവര്‍ക്കു അധികാരം കിട്ടിയാല്‍ ആദ്യം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ബഹുസ്വര ജീവിത നിഷേധമാണ്.

ഇഷ്ടമില്ലാത്തത് നിരോധിക്കുക എന്നതാണ്. ഇന്ന് ഇന്ത്യയില്‍ നവ ഫാഷിസം ചെയ്തു തുടങ്ങിയതും മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചതും ഇതേ അജണ്ടയാണ്. നല്ല മതേതര ജനാധിപത്യ വാദികള്‍ ആയി പൊതു സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരം മുന്‍ഗണനകള്‍ പ്രകടിപ്പിച്ചു ജനപ്രിയരാകുമ്പോള്‍, അതിനേക്കാളുപരി അവര്‍ക്കു ഹിറ്റ്‌ലറുടെ ജര്‍മനി അറിയുന്നവര്‍ കൂടിയാകുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു.

വി കെ ശ്രീരാമന്‍ എന്ത് തിന്നും, തിന്നില്ല എന്നത് തികച്ചും വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ മാത്രമാണ്. എന്നാല്‍ അദ്ദേഹം എഴുതിയത് ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാളെ അത് ഫാഷിസ്റ്റുകള്‍ക്കു സാധൂകരിക്കാനുള്ള പിന്തുണയും യുക്തിയുമായി ഉപയോഗിക്കാം. ഇഷ്ടമില്ലാത്തവ ,വാക്കുകളായാലും വസ്തുക്കളായാലും വെറുക്കാതിരിക്കാനും ഒപ്പം നിലനിര്‍ത്താനുമുള്ള പരിശീലനമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. അതില്ലാത്ത സമൂഹത്തെ എളുപ്പം ഫാഷിസ്റ്റുകള്‍ കീഴടക്കും. നടക്കില്ലെന്നു കരുതിയ ഭാവനയില്‍ മാത്രം ഉയര്‍ന്നുവന്ന ബ്രാഹ്മണ്യം ഇന്ന് ഇന്ത്യയില്‍ ഏതാണ്ട് അവരുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരികയാണല്ലോ.

Kozhikode
English summary
Writer PK Pokker Response to VK Sreeraman's Kuzhimanthi Reference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X