കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിത്താബിനോട് എന്തിന് അയിത്തം; സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം, ഇത് നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മേമുണ്ട ഹൈസ്‌കൂളിന്റെ കിത്താബ് എന്ന നാടകം പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കാത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാന സ്‌കൂള്‍ കലോത്സവം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ നാടക അവതരണത്തില്‍നിന്ന് സ്‌കൂള്‍ പിന്‍മാറിയിട്ടുണ്ട്. വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

'ദീപ നിശാന്തിന്റെ ബിരുദം വ്യാജമോ? ദീപ കള്ളി... ഇനിയും കോപ്പിയടി സഹിക്കണോ?' ദീപ നിശാന്തിനെതിരെ തൃശൂരിൽ വ്യാപക പോസ്റ്റര്‍ പ്രചാരണം!

ഇസ്ലാമിക വിശ്വാസങ്ങളെ അപഹസിക്കുന്നുവെന്നും മുസ്ലിം സമൂഹത്തെ മോശമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്നുമായിരുന്നു സംഘടനകളുടെ ആരോപണം. എന്നാല്‍, ഇത്തരത്തില്‍ നാടകം പിന്‍വലിക്കേണ്ടി വരുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.

Kithab drama

കെ. സച്ചിദാനന്ദൻ, എസ്.ഹരീഷ്, സണ്ണി എൻ. കപിക്കാട്, സജിത മഠത്തിൽ, കെ. ഇ. എൻ, മാമുക്കോയ, എസ്. ശാരദക്കുട്ടി, സുനിൽ. പി. ഇളയിടം, കൽപറ്റ നാരായണൻ, എം.എൻ കാരശ്ശേരി, സുൽഫത്ത് എം, ടി.ടി ശ്രീകുമാർ, ദീദി ദാമോദരൻ, പ്രകാശ് ബാരെ, ഷാഹിന നഫീസ, ടി.വി.ബാലൻ, ഹമീദ് ചേന്ദമംഗലൂർ, പ്രിയനന്ദനൻ, ചന്ദ്രദാസൻ, ഡോ.പി ഗീത, ജെ. ശൈലജ, ഹരീഷ് പേരാടി, എലിസബത്ത് ഫിലിപ്പ്, അപർണ ശിവകാമി, ജയപ്രകാശ് കുളൂർ, സേവ്യർ പുൽപ്പാട്ട്, എം.എം. സചീന്ദ്രൻ, എൻ. ശശിധരൻ, ഡോ. ആസാദ്, അനിൽ പി നെടുമങ്ങാട്, ആർഷ കബനി, എ.ശാന്തകുമാർ, സുദേവൻ, പി.കെ ഗണേശ്, നവീന സുഭാഷ്, സനൽകുമാർ ശശിധരൻ, ഷാഹിന കെ. റഫീക്ക്, സുരേഷ് അച്ചൂസ്, ശ്രീജിത്ത് അരിയല്ലൂർ, സജിസുരേന്ദ്രൻ, വി. ടി. ജയദേവൻ, ഗിരിജ പാതേക്കര, മാർട്ടിൻ ഊരാളി, എൻ.രാവുണ്ണി തുടങ്ങിയവര്‍ പ്രസ്താവയില്‍ ഒപ്പുവെച്ചു.

Kozhikode
English summary
Writer's protest about Kithab drama issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X