കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍മാര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്മാര്‍. നവോത്ഥാന മൂല്യ സംരക്ഷണ വേദി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ധര്‍ണയിലാണ് ഇവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മറയില്ലാതെ പ്രകടിപ്പിച്ചത്. ഗാന്ധിയുടെ കോണ്‍ഗ്രസല്ല ഇന്ന് കേരളത്തിലുള്ളതെന്നും നാഥുറാം ഗോഡ്‌സെയുടെ കോണ്‍ഗ്രസാണെന്നും ഇവര്‍ ആര്‍.എസ്.എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും ധര്‍ണക്ക് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ച കഥാകൃത്ത് പി.കെ. പാറക്കടവ് പറഞ്ഞു. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടന്ന വംശീയ വെല്ലുവിളി കോഴിക്കോട് നിന്നായിരുന്നുവെന്നത് നമ്മെ ഏറെ ലജ്ജിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

<strong>ഉത്തർപ്രദേശിൽ കോൺഗ്രസിലും ചിലത് ചെയ്യാനുണ്ട്; വിലകുറച്ച് കാണേണ്ട, യുപിയിൽ ഇനി പ്ലാൻ ബി</strong>ഉത്തർപ്രദേശിൽ കോൺഗ്രസിലും ചിലത് ചെയ്യാനുണ്ട്; വിലകുറച്ച് കാണേണ്ട, യുപിയിൽ ഇനി പ്ലാൻ ബി

ശ്രീനാരായണ ഗുരുവിനെ പോലെ ഒപ്പം പറയേണ്ട ഒരു പേരല്ല മന്നത്ത് പത്മനാഭന്റേതെന്നും ഒരു കുടയില്‍ ഒന്നിച്ച് അണിനിരത്തേണ്ടവരല്ല ഇരുവരുമെന്നും കെ.ഇ.എന്‍. പറഞ്ഞു. 2018ലെ കേരളത്തിലെ ഏറ്റവും വലിയ ഭീകരത സ്ത്രീകള്‍ കയറിയാല്‍ നട പൂട്ടി പുറത്തു പോകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് ഇന്നും ഭീകരത എന്നു പറഞ്ഞാല്‍ നീളന്‍ കുപ്പായവും വലിയ താടിയും മാത്രമാണ്. എന്നാല്‍ മുതലാളിത്തം സൃഷ്ടിച്ചെടുത്ത ഈ സ്റ്റീരിയോ ടൈപ്പ് മാതൃകകളെ നമ്മുടെ കേരളം പുനര്‍വിചിന്തനം ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആശയമുക്ത ലോകത്തെ സൃഷ്ടിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വര്‍ത്തമാന കാലത്ത് കേരളത്തില്‍ ഭീകരര്‍ ഭക്തരുടെ പേരിലാണ് രംഗപ്രവേശം ചെയ്യുന്നത്. നവോത്ഥാനത്തെ ഫാസിസ്റ്റുകള്‍ നേരിട്ടത് എന്നും ആക്രമണങ്ങളിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

pkp1-

കീഴാളരുടെ നവോത്ഥാനം എന്നത് ഒരു ആത്മാഭിമാനത്തിന്റെ സമരവും വിപ്ലവവുമാണ്. എന്നാല്‍ സവര്‍ണരുടെ നവോത്ഥാനമെതന്ന് എന്നും അവരുടെ സമുദായത്തില്‍ മാത്രം ഒതുങ്ങിയ പരിഷ്‌കരണമായിരുന്നു. ചവിട്ടിത്തേച്ച കേരളത്തെ തിരിച്ചറിയാനുള്ള ഒരു ഭീകരനീക്കമാണ് ഇന്ന് കേരളമൊട്ടാകെ നടക്കുന്നത്. ഭീകരത മൂലധനമായി എടുക്കുന്നവരാണ് ഫാഷിസ്റ്റുകള്‍.

കോഴിക്കോട് മിഠായിത്തെരുവിലെ ഒരു ആരാധനാലയത്തിന്റെ അകത്തളങ്ങളെ കേന്ദ്രമാക്കി കൊലവിളിയും പോര്‍വിളിയും നടത്തുന്ന ഒരു സന്ദര്‍ഭം കോഴിക്കോട്ടെ മതേതരപാരമ്പര്യമുറങ്ങുന്ന മിഠായിതെരുവിലുണ്ടായി എന്നത് കോഴിക്കോടിന്റെ വരുംകാല ദു:ഖങ്ങളിലൊന്നായി മാറാതിരിക്കാനാണ് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇങ്ങനെ ഒന്നിച്ചുകൂടിയത് എന്നത് ഏറെ പ്രസക്തമായ കാര്യമാണ്. ഇതോടെ ഈ കൊലവിളി ഈ മിഠായി തെരുവിന്റേതല്ലെന്ന പ്രഖ്യാപനമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോടിന്റെ വീഥികളില്‍ ചിലര്‍ അഴിഞ്ഞാടിയത് നഗരത്തിന് അപമാനകരമാണെന്ന് നോവലിസ്റ്റ് കെ പി രാമനുണ്ണി പറഞ്ഞു. അജിത, ഒ കെ മുരളികൃഷ്ണന്‍, ഡോ. ഹേമന്ത്കുമാര്‍, ബിജിത, കെ ടി കുഞ്ഞിക്കണ്ണന്‍, അനില്‍കുമാര്‍ തിരുവോത്ത് എന്നിവര്‍ സംസാരിച്ചു. മുക്കം മുഹമ്മദ്, കെ ലോഹ്യ, വി കെ സുരേഷ്, എ രത്‌നാകരന്‍, ഗുലാബ് ജാന്‍, ഒ പി സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Kozhikode
English summary
writers against congress on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X