കോഴിക്കോട് മാളില്‍ വെച്ച് യുവനടിക്ക് നേരെ ലൈംഗിക അതിക്രമം; സംഭവം സിനിമാ പ്രമോഷനിടെ
കോഴിക്കോട്: മലയാള സിനിമയിലെ യുവനടിക്ക് നേരെ ലൈംഗിക അതിക്രമം. കോഴിക്കോട്ട് പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇത്തരം അതിക്രം നേരിടേണ്ടി വന്നത്. അതേസമയം സോഷ്യല്‍ മീഡിയില്‍ നടി തന്നെ ഇക്കാര്യം കുറിച്ചിട്ടുണ്ട്. കൂടെ വന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടായതായും ഇവര്‍ കുറിപ്പില്‍ പറയുന്നുണ്ട്.
''ഇന്ന് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്.

പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറി പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നു. ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുള്‍ ചുറ്റും ഉളളവര്‍ എന്ന് നടി പോസ്റ്റില്‍ ചോദിക്കുന്നു.
ഞങ്ങള്‍ പ്രമോഷന്റെ ഭാഗമായി പലയിടങ്ങളില്‍ പോയിരുന്നു. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവര്‍ അതിന് പ്രതികരിച്ചു.
എനിക്ക് പക്ഷേ അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരു നിമിഷത്തേക്ക് ഞാന്‍ മരവിച്ച് പോയി. ആ മരവിപ്പില്‍ നിന്ന് കൊണ്ട് ചോദിക്കുവാണ്..... തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്നും'' നടി കുറിച്ചു.












Click it and Unblock the Notifications