കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതേ സ്ഥനാര്‍ത്ഥി കഴിഞ്ഞ തവണ ഇടത് സഖ്യത്തിലായിരുന്നില്ലേ; റിയാസിനുള്ള മറുപടി ചര്‍ച്ചയാവുന്നു

Google Oneindia Malayalam News

കോഴിക്കോട്: ചേന്ദമംഗലൂരിലെ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സഹകരണത്തെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന് ഫേസ്ബുക്കിലൂടെ ഒരു വ്യക്തി നല്‍കിയ മറുപടി ഏറ്റെടുത്ത് യുഡിഎഫ് അനുകൂലികള്‍. ചേന്ദമംഗലൂരിലെ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നിലെ പ്രചാരാണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയായിരുന്നു റിയാസിന്‍റെ വിമര്‍ശനം. എന്നാല്‍ ഇപ്പോഴത്തെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗഫൂര്‍ മാസ്റ്റര്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നസിറുദ്ദീന്‍ മറിയം എന്ന വ്യക്തി മറുപടിയുമായി രംഗത്തെത്തിയത്.

കോൺഗ്രസും ലീഗും പിന്നെ വെൽഫെയർപാർട്ടിയും

കോൺഗ്രസും ലീഗും പിന്നെ വെൽഫെയർപാർട്ടിയും

'കോൺഗ്രസും ലീഗും പിന്നെ വെൽഫെയർപാർട്ടിയും ഒരുമിച്ചിരുന്ന് കൂടിയാലോചനകൾ നടത്തുവാൻ ഇതാ ഒരു ഓഫീസ്. ഇത് ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രതിഭാസമല്ല. കേരളമാകെ കാണാനിരിക്കുന്നതെയൊള്ളു ഇതുപോലെയുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ.
യുഡിഫ് എന്ന മുന്നണിയിലെ സെക്കുലർവാദികളെ
നിങ്ങൾക്ക് എൽഡിഎഫ് ലേക്ക് സ്വാഗതം'- എന്നായിരുന്നു റിയാസിന്‍റെ കുറിപ്പ്. ഇതിന് മറുപടിയായി നസിറുദ്ദീന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചിത്രം 1

ചിത്രം 1

ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ്-വെല്‍ഫെയര്‍ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് പോസ്റ്റിലെ ചിത്രം. ചുവന്ന വട്ടത്തില്‍ കാണുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും ഡിവിഷന്‍ 20 ലെ സ്ഥാനാര്‍ത്ഥയുമായ ഗഫൂര്‍ മാസ്റ്റര്‍

ചിത്രം 2)

ചിത്രം 2)

ഇടതു ജനാധിപത്യ മുന്നണി ഇതേ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ഇറക്കിയ പ്രകടന പത്രികയില്‍ നിന്നാണ്. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്‍മാരും" എന്ന് പറയുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്ന്. ഗഫൂര്‍ മാസ്റ്ററെ ഇവിടെയും കാണാം, ഡിവിഷന്‍ 21 ലെ സ്ഥാനാര്‍ത്ഥിയായി(21 ഇത്തവണ സ്ത്രീ സംവരണമായത് കൊണ്ട് 20 ലേക്ക് മാറി)

 വെബ് സൈറ്റില്‍

വെബ് സൈറ്റില്‍


കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റില്‍ 2015 ലെ പാര്‍ട്ടി തിരിച്ചുള്ള ഫലമുണ്ട്. അതില്‍ ഗഫൂറിന്റെ പേരിന് നേരെ WPI(Welfare Party of India) എന്ന് കൃത്യമായി അടയാളപ്പെടുത്തിയതും കാണാം. ഗഫൂര്‍ മാത്രമല്ല, തൊട്ടപ്പുറത്തുള്ള ഡിവിഷനായ 19 ല്‍ ഇതേ സഖ്യത്തിന്റെ ഭാഗമായി ജയിച്ച ശഫീഖ് മാടായിയുടെ പേരിന് നേരെയും WPI എന്ന പാര്‍ട്ടി പേര് കാണാം.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ


കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് ഇതേ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇതേ സ്ഥാനാര്‍ത്ഥിയുമായി ചേര്‍ന്ന് ഇത് പോലെ പ്രവര്‍ത്തിച്ച് ജയിച്ചവരാണ് സി പി എമ്മും വെല്‍ഫെയറും. അടവു നയങ്ങളും സഖ്യങ്ങളും രൂപീകരിക്കലും പിന്നീടത് തള്ളിപ്പറയലുമൊക്കെ രാഷ്ട്രീയത്തില്‍ സര്‍വ്വസാധാരണമാണ്.

റിയാസിന്റെ പോസ്റ്റ്

റിയാസിന്റെ പോസ്റ്റ്


പക്ഷേ ഒരേ സ്ഥാനാര്‍ത്ഥി തന്നെ തങ്ങളുടെ കൂടെയാവുമ്പോള്‍ മതേതരനും എതിര്‍ ചേരിയില്‍ നിന്ന് അതേ സ്ഥലത്ത് മല്‍സരിക്കുമ്പോള്‍ വര്‍ഗീയ വാദിയുമാവുന്ന അല്‍ഭുത പ്രതിഭാസത്തിന്റെ പേറ്റന്റ് സി പി എമ്മിനാണ്. ആ പ്രതിഭാസത്തിന്റെ കാപ്‌സ്യൂള്‍ രൂപമാണ് റിയാസിന്റെ പോസ്റ്റ്.

Kozhikode
English summary
Young man responds to Riyas in candidate selection in Chennamangallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X