കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച യുവാവിനെ മാവോവാദിയെന്ന് ആരോപിച്ച് മര്‍ദിച്ചു; പോലീസിനെതിരെ പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി മാവോവാദിയെന്നു പറഞ്ഞു മര്‍ദിച്ചതായി പരാതി. റിയാക്‌റ്റേഴ്‌സ് എന്ന സംഘടനയുടെ പേരില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ പുതിയങ്ങാടി സ്വദേശി കുളത്തറത്തുപടിക്കല്‍ പ്രമോദിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. ടൗണ്‍ഹാളിനു സമീപത്തുനിന്നാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

<strong>ഹർത്താലിൽ സംഘർഷം തടയുന്നതിൽ വീഴ്ച; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ മാറ്റി, ഇനി പോലീസ് ആസ്ഥാനത്ത്</strong>ഹർത്താലിൽ സംഘർഷം തടയുന്നതിൽ വീഴ്ച; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ മാറ്റി, ഇനി പോലീസ് ആസ്ഥാനത്ത്

കസബ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്നെ പിടിച്ചുകൊണ്ടുപോയി കണ്ണില്‍ മുളക് സ്േ്രപ അടിച്ചെന്നും കൈയില്‍ വിലങ്ങിട്ട് മര്‍ദിച്ചെന്നും വിനോദ് പറഞ്ഞു. മര്‍ദനത്തിനു ശേഷം സ്റ്റേഷനില്‍നിന്ന് പോകാന്‍ പറഞ്ഞപ്പോള്‍ എന്തിനാണ് അറസ്‌റ്റെന്ന് താന്‍ ചോദിച്ചു. ഇതെത്തുടര്‍ന്ന് വീണ്ടും പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചു. തുടര്‍ന്ന് ബോധം നഷ്ടമായ തന്നെ നഗരത്തില്‍ എവിടെയോ ഉപേക്ഷിക്കുകയായിരുന്നു.

Kasaba police station

പൊലീസിനെതിരെ താന്‍ നേരത്തെ കൊടുത്ത പരാതിയെക്കുറിച്ച് ചോദിച്ചും മര്‍ദിച്ചതായി പ്രമോദ് പറയുന്നു. അതേസമയം ടൗണ്‍ഹാളിനു സമീപം മറ്റു പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ കീറുകയായിരുന്ന പ്രമോദിനെ നാട്ടുകാര്‍ ആവശ്യപ്പെട്ടതു പ്രകാരം സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുവന്ന് വിട്ടയക്കുകയായിരുന്നു എന്നാണ് കസബ എസ്‌ഐ സിജിത്ത് നല്‍കുന്ന വിശദീകരണം.

Kozhikode
English summary
Youth attacked by mob in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X