ഫൂട്ട് പാത്തിലെ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിക്കുക; യൂത്ത് കോൺഗ്രസ്സ് കുത്തിയിരിപ്പ് സമരം നടത്തി
വടകര: നഗരത്തിലെ ഫൂട്ട് പാത്തിലെ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിക്കുക,ന്യൂ ഇന്ത്യ-പബ്ലിക് ലൈബ്രറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ റോഡ് ആരംഭിക്കുന്ന പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തി.

ഡി.സി.സി.സെക്രട്ടറി ടി.വി.സുധീർകുമാർ സമര പരിപാടി ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പ്രഭിൻ പാക്കയിൽ അധ്യക്ഷത വഹിച്ചു.വി.പി.ദുൽഖിഫിൽ,സുബിൻ മടപ്പള്ളി,സി.നിജിൻ,ജി.ശ്രീനാഥ്,അജിനാസ് താഴത്ത്,അഡ്വ:ബിജോയ്‌ലാൽ,ലിജി പുതിയേടത്ത്,ശശിധരൻ കുറുമ്പയിൽ,സുജിത്ത് ഒടിയിൽ,നിധിൻ രാജ്,യു.എസ്.ശ്രീജിഷ്,രാഗേഷ് പുഞ്ചിരിമിൽ,മുരളീ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു












Click it and Unblock the Notifications