വോട്ട് ചെയ്യാനെത്തിയ യുവാവ് വിവിപാറ്റ് മെഷീൻ അടിച്ച് തകർത്തു; പ്രകോപനമില്ല... സംഭവം കോഴിക്കോട്!
കോഴിക്കോട്: പ്രകോപനമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതിനിടെ യുവാവി വിവിപാറ്റ് മെഷീൻ തകർത്തു. കോഴിക്കോട് ജില്ലയിലെ എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളിലാണ് വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തത്. ആറ് മണിക്കും അഞ്ഞൂറോളം പേർ സമ്മതിധാനാവകാശം വിനിയോഗിക്കാനായി വരി നിൽക്കുമ്പോഴായിരുന്നു യുവാവിന്റെ അക്രമം.
എടക്കാട് കളപ്പുറത്ത് വീട്ടില്‍ ആണ്ടിക്കുട്ടി മകന്‍ പ്രമോദാണ് അക്രമം അഴിച്ചുവിട്ടത്. ബൂത്ത് ചെയ്യാനെത്തിയ യുവാവ് പ്രകോപനം ഒന്നും ഇല്ലാതെ അക്രപമം അഴിച്ചുവിടുകയായിരുന്നു. ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇയാളെ കീഴടക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

സാങ്കേതിക വിദഗ്ദര്‍ എത്തി തകര്‍ന്ന മെഷീന്‍ പരിശോധിച്ച ശേഷം പുതിയ മെഷീന്‍ എത്തിച്ച് വോട്ടിങ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് സബ്കളക്ടര്‍ ഭുവനേശ്വരി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളൊരു മാവോയിസ്റ്റ് അനുഭാവിയെന്ന നാട്ടുകാരുടെ ആരോപണവും ഉയരുന്നുണ്ട്.












Click it and Unblock the Notifications