കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിമിനലുകള്‍ പിഎസ് സി റാങ്ക് പട്ടികയില്‍ ഇടം നേടിയത് അന്വേഷിക്കണം; ശിവരഞ്ജിത്ത് കോളേജിൽ അഡ്മിഷൻ ലഭിച്ചത് സ്പോർട്സ് കോട്ടയിൽ, സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പിഎസ്സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്എഫ്ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടി പികെ ഫിറോസ് ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്എഫ്ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്.

<strong>എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി; മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതും എസ്എഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ് സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ !</strong>എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി; മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതും എസ്എഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ് സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ !

കാസര്‍കോട് ബറ്റാലിയന്‍ തെരെഞ്ഞെടുത്തവര്‍ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്‍ അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷന്‍ ലഭിച്ചത് കൊണ്ട് ഇവര്‍ മെരിറ്റുള്ള വിദ്യാര്‍ത്ഥികള്‍ ആണ് എന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷന്‍ നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്.

Youth League

അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഫിസിക്കല്‍ എഡ്യുക്കേഷന്റെ സീല്‍ പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണോ ഇവര്‍ അഡ്മിഷന്‍ നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി ജൂലൈ 20ന് ശനിയാഴ്ച കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.

യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെയുള്ള പല കോളേജുകളിലും എസ്എഫ്ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്‍ വരുന്നവര്‍ അഡ്മിഷന്‍ നേടുന്നത് സ്‌പോര്‍ട്‌സ് ക്വോട്ടയിലും സ്‌പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായിലും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Kozhikode
English summary
Youth League against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X