കത്വ കൂട്ട ബലാല്‍സംഗം: വിധിയില്‍ യൂത്ത്ലീഗിനും അഭിമാനം, കുടുംബത്തിന് വേണ്ടി ഹാജരായത് മുബീൻ ഫറൂഖി
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ പത്ത് വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ തിങ്കളാഴ്ച പഠാന്‍കോട്ട് കോടതി വിധി പറഞ്ഞപ്പോള്‍ മുസ്ലിം യൂത്ത് ലീഗിനും അഭിമാനിക്കാനേറെ. കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് പല തരത്തില്‍ സഹായങ്ങള്‍ ചെയ്തത് മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു.
യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അഭിഭാഷക സംഘത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ത്തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നല്‍കാനെത്തിയവരില്‍ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു. പിന്നീട് കേസില്‍ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും ധൈര്യവും നല്കി മുന്നോട്ട് കൊണ്ടുപോയതില്‍ യൂത്ത് ലീഗ് നിര്‍ണായക പങ്കുവഹിച്ചു. യൂത്ത് ലീഗിന് വേണ്ടി കത്വ കേസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതില്‍ പ്രധാനി മലയാളിയായ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ആണ്.

കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ കുടുംബത്തിനെ സഹായിക്കാന്‍ പോയിരുന്നതായും കേസ് വാദിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് അന്ന് ആ കുടുംബത്തെ അറിയിച്ചതായും അദ്ദേഹം പ്രതികരിച്ചു. പിന്നീട് കേസ് പഠാന്‍കോട്ടിലേക്ക് മാറ്റിയതോടെ നേരത്തെ പെണ്‍കുട്ടിയ്ക്ക് വേണ്ടി നിലയുറപ്പിച്ച ദീപിക സിംഗിന് അത്രയും ദൂരത്തേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ ഒന്നായി. ഇതോടെ അഭിഭാഷകന് മാറുകയും നിയമസഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നില്‍ നിന്നത്. കുടുംബത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുബീന് ഫാറൂഖിയെ കുടുംബം കേസ് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സീനീയര്‍ അഭിഭാഷകരായ കെ.കെ പുരി, ഹര്ഭജന് സിങ് എന്നിവരെ കുടുംബത്തിന് ലഭ്യമാക്കിയത് യൂത്ത് ലീഗാണ്. പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത് കൊണ്ട് കേസ് അവസാനിക്കില്ല. ഇതില്‍ മേല്‍ക്കോടതിയില്‍ അപ്പീലുണ്ടാകും. ഇനിയും വാദം തുടരും. ഓരോ ഘട്ടത്തിലും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കുടുംബത്തിന് എല്ലാ സഹായവും നല്കാന് ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications