കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കത്വ കൂട്ട ബലാല്‍സംഗം: വിധിയില്‍ യൂത്ത്‌ലീഗിനും അഭിമാനം, കുടുംബത്തിന് വേണ്ടി ഹാജരായത് മുബീൻ ഫറൂഖി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ പത്ത് വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ തിങ്കളാഴ്ച പഠാന്‍കോട്ട് കോടതി വിധി പറഞ്ഞപ്പോള്‍ മുസ്‌ലിം യൂത്ത് ലീഗിനും അഭിമാനിക്കാനേറെ. കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് പല തരത്തില്‍ സഹായങ്ങള്‍ ചെയ്തത് മുസ്‌ലിം യൂത്ത് ലീഗ് ആയിരുന്നു.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അഭിഭാഷക സംഘത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ത്തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നല്‍കാനെത്തിയവരില്‍ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു. പിന്നീട് കേസില്‍ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും ധൈര്യവും നല്‍കി മുന്നോട്ട് കൊണ്ടുപോയതില്‍ യൂത്ത് ലീഗ് നിര്‍ണായക പങ്കുവഹിച്ചു. യൂത്ത് ലീഗിന് വേണ്ടി കത്വ കേസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതില്‍ പ്രധാനി മലയാളിയായ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ആണ്.

kathuarapecase-1

കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ കുടുംബത്തിനെ സഹായിക്കാന്‍ പോയിരുന്നതായും കേസ് വാദിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് അന്ന് ആ കുടുംബത്തെ അറിയിച്ചതായും അദ്ദേഹം പ്രതികരിച്ചു. പിന്നീട് കേസ് പഠാന്‍കോട്ടിലേക്ക് മാറ്റിയതോടെ നേരത്തെ പെണ്‍കുട്ടിയ്ക്ക് വേണ്ടി നിലയുറപ്പിച്ച ദീപിക സിംഗിന് അത്രയും ദൂരത്തേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ ഒന്നായി. ഇതോടെ അഭിഭാഷകന്‍ മാറുകയും നിയമസഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നില്‍ നിന്നത്. കുടുംബത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മുബീന്‍ ഫാറൂഖിയെ കുടുംബം കേസ് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സീനീയര്‍ അഭിഭാഷകരായ കെ.കെ പുരി, ഹര്‍ഭജന്‍ സിങ് എന്നിവരെ കുടുംബത്തിന് ലഭ്യമാക്കിയത് യൂത്ത് ലീഗാണ്. പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത് കൊണ്ട് കേസ് അവസാനിക്കില്ല. ഇതില്‍ മേല്‍ക്കോടതിയില്‍ അപ്പീലുണ്ടാകും. ഇനിയും വാദം തുടരും. ഓരോ ഘട്ടത്തിലും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കുടുംബത്തിന് എല്ലാ സഹായവും നല്‍കാന്‍ ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
Youth Legue and Kathua molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X