Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിനെവിരട്ടിയ ആവേശത്തില്‍ യൂത്ത് ലീഗ് റാലി ശനിയാഴ്ച; രാഹുലും സ്റ്റാലിനും റാലിക്ക്!

കോഴിക്കോട്: കെടി ജലീലിനെ മൂക്കുകൊണ്ടു ക്ഷ വരപ്പിച്ച ആവേശത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്ര ശനിയാഴ്ച തുടങ്ങുന്നു. 24ന് വൈകുരേം 3.30ന് മഞ്ചേശ്വരം ഉദ്യാവരത്ത് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ക്യാപ്‌ററനും ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വൈസ് ക്യാപ്റ്റനുമാണ്. യുവജന യാത്രയുടെ ഡയറക്ടര്‍ എം.എ സമദും കോര്‍ഡിനേററര്‍ നജീബ് കാന്തപുരവുമാണ്.

വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കുന്നതിനുമാണ് യുവജന യാത്ര സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിയും വര്‍ഗീയതയും, ബന്ധു നിയമനമടക്കമുള്ള ഇടതു സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വജനപക്ഷപാതവും അഴിമതിയും യാത്രയില്‍ വിശദീകരിക്കും. ശബരിമലയിലെ സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവധാനതയില്ലാത്ത നിലപാടു സ്വീകരിച്ച പിണറായി സര്‍ക്കാറിനെതിരെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണാവസരമായി ഇതിനെ കാണുന്ന ബി.ജെ.പിക്കെതിരെയും കാമ്പയിന്‍ നടത്തും.

youthleguerally-1

വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്കു പുറമെ മതേതര മുന്നണിയിലെ ദേശീയ നേതാക്കളും സംബന്ധിക്കും. ഗുലാംനബി ആസാദ്, ഡി.കെ സ്‌ററാലിന്‍, മണിശങ്കര്‍ അയ്യര്‍, നവജ്യോത് സിങ് സിദ്ദു, ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 24ന് നടക്കുന്ന തിരുവനന്തപുരത്തെ സമാപന റാലിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്യും.

മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ലീഗ് ഹൈപവര്‍ കമ്മററി അംഗം സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+