കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട: പിടികൂടിയത് 3 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയില്‍

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്ക് വന്‍ ലഹരിമരുന്ന് വേട്ട. രാമനാട്ടുകരയില്‍ വെച്ചാണ് വന്‍തോതില്‍ ഹാഷിഷ് ഓയിലുമായി അന്‍വര്‍ എന്നയാള്‍ പിടിയിലായത്. അന്താരാഷ്ട്ര വിപണയില്‍ മൂന്ന് കോടിയില്‍ അധികം വിലവരുന്ന മയക്ക് മരുന്നാണ് പിടികൂടിയത്. രാമനാട്ടുകര ബസ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് കോഴിക്കോട് പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്സൈസ് സംഘം പിടികൂടിയത്.

ജലീല്‍ വീഴും, ഫിറോസിന് 5000 വരെ ഭൂരിപക്ഷം, താനൂരില്‍ 15000; മലപ്പുറത്ത് 16 സീറ്റും നേടുമെന്ന് ലീഗ്ജലീല്‍ വീഴും, ഫിറോസിന് 5000 വരെ ഭൂരിപക്ഷം, താനൂരില്‍ 15000; മലപ്പുറത്ത് 16 സീറ്റും നേടുമെന്ന് ലീഗ്

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ ഇയാളെ മയക്ക് മരുന്നോടെ പിടികൂടുകയായിരുന്നു. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നുമാണ് ലഹരിമരുന്ന് കോഴിക്കോട് എത്തിച്ചത്. ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഇയാളെ പിടികൂടിയത്.പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്നാണ് മൊഴി. ഇയാള്‍ ഇതിന് മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. കോഴിക്കോട്ടെ നിശാപാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.

arrest

നിശാ പാര്‍ട്ടികള്‍ക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവര്‍ക്കും അന്‍വര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. കോഴിക്കോട് നഗരത്തിലേക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നും മയക്ക് മരുന്ന് എത്തിക്കുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അന്വേഷണം ശക്തമാക്കുകയാണെന്നും എക്സൈസ് സംഗം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്

Kozhikode
English summary
youth was arrested in Kozhikode with hashish oil worth Rs 3 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X