• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണപ്പണയത്തിൽ വഞ്ചിതരാകാതിരിക്കൂ... ഹിഡൻ ചാർജ്ജുകൾ ഒന്നുമില്ല, കെഎസ്എഫ്ഇയിൽ എല്ലാം സുരക്ഷിതം

തൃശൂ‍ര്‍: സ്വര്‍ണ്ണപ്പണയ വായ്പ ഇന്ന് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പത്തില്‍ ലഭിയ്ക്കുന്ന വായ്പയാണ് . തിരിച്ചറിയല്‍ രേഖയും സ്വര്‍ണ്ണാഭരണവുമുണ്ടെങ്കില്‍ മിക്കവാറും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വായ്പ ലഭിക്കും. ഒരു കാലത്ത് ചിട്ടിക്കമ്പനികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും മുളച്ചു വന്നപോലെ ഒരു പ്രവണതയാണ് ഇന്ന് സ്വര്‍ണ്ണപ്പണയ വായ്പാരംഗത്തും. ഏതു നിമിഷവും ചൂഷണവും തകര്‍ച്ചയും കാത്തിരിയ്ക്കുന്ന രംഗം കൂടിയാണത് എന്നതാണ് സ്ഥിതി .അതുകൊണ്ട് നിരവധി റെഗുലേറ്ററി ഏജന്‍സികളും ഗവണ്മെന്റ് നിയന്ത്രണങ്ങളും ഉണ്ടെങ്കില്‍ കൂടിയും ആഭരണത്തിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പു വരുത്തേണ്ടത് ഉപഭോക്താവ് കൂടിയാണ് .

സ്വര്‍ണ്ണപ്പണയ വായ്പയില്‍ചൂഷണം നടത്തുന്നത് പ്രധാനമായും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ്. പലിശ നിരക്കില്‍ സുതാര്യത പുലര്‍ത്താതെ ഏറ്റവും കുറഞ്ഞ നിരക്ക് പെരുപ്പിച്ചു കാണിക്കുകയാണ് സാധാരണ ചെയ്യുന്ന ഒരു കാര്യം . കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ പണയസ്ഥാപനങ്ങളും ശരാശരി 18 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. എന്നാൽ അവര്‍ പരസ്യപ്പെടുത്തുക 10 ശതമാനത്തില്‍ താഴെയുള്ള പലിശ മാത്രമാണ്.

ഊതി വീര്‍പ്പിച്ച വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കുക എന്നതാണ് മറ്റൊരു തന്ത്രം . പവന് 85 ശതമാനം മുതല്‍ 90 ശതമാനം വരെ വായ്പ നല്‍കുന്നു എന്ന രീതിയിലുള്ള പരസ്യങ്ങള്‍ സുലഭമാണ് . എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ റിസര്‍വ്വ് ബാങ്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ അജ്ഞതയാണ് ഇവിടെ ചൂഷണത്തിന്റെ ഉപാധി. ഒളിഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളുടെ സാന്നിദ്ധ്യമാണ് മറ്റൊരു ചൂഷണ മാര്‍ഗ്ഗം . പണയം വെയ്ക്കുന്ന സമയത്ത് ഉപഭോക്താവിനോട് വെളിപ്പെടുത്താത്ത നിരവധി ചാര്‍ജ്ജുകള്‍ പണയമെടുക്കാന്‍ വരുമ്പോള്‍ ചുമത്തുക എന്നത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്.

സ്വർണം പോലെ മൂല്യവത്തായ ഒരു ലോഹം പണയം വെച്ച് പലിശയിനത്തിലും മറ്റിനത്തിലും ധാരാളം പണം നഷ്ടപ്പെടുത്തുന്നതെന്തിന് എന്ന ചോദ്യം ഓരോ ഉപഭോക്താക്കളും ചോദിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ഈ ചൂഷണം അവസാനിക്കൂ . മിക്കപ്പോഴും സ്വര്‍ണ്ണപ്പണയ വായ്പ എടുക്കുന്നത് അടിയന്തിര സാഹചര്യങ്ങളില്‍ ആകുന്പോൾ തട്ടിപ്പുകളെ കുറിച്ച് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുകയും ഇല്ല.

ഇവിടെയാണ് കെഎസ്എഫ്ഇ യുടെ പ്രസക്തി. 1969 ല്‍ കേരള സര്‍ക്കാര്‍ രൂപ കല്പന ചെയ്ത സ്ഥാപനമാണ് കെഎസ്എഫ്ഇ. ചിട്ടിതട്ടിപ്പുകളിൽ നിന്നും സാന്പത്തിക ചൂഷണങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വഭാവികമായും സ്വര്‍ണ്ണപ്പണയ വായ്പ ഉള്‍പ്പെടെയുള്ള വായ്പാമണ്ഡലങ്ങളില്‍ കൂടി പ്രവർത്തനം വ്യാപിപ്പിച്ചു . ഇപ്പോള്‍ പല തരത്തിലും സ്വര്‍ണ്ണപ്പണയ വായ്പയില്‍ മാതൃകാപരമായ പ്രവര്‍ത്തനം ആണ് കെ എസ് എഫ് ഇ പ്രദാനം ചെയ്യുന്നത്

കെഎസ്എഫ്ഇ സ്വര്‍ണ്ണപ്പണയ വായ്പയുടെ പ്രത്യേകതകൾ

  • ലളിതമായ നടപടിക്രമങ്ങള്‍- കെവൈസി അംഗീകൃത കാര്‍ഡുകള്‍ വഴി ഏതൊരാള്‍ക്കും കെഎസ്എഫ്ഇയില്‍ സ്വര്‍ണ്ണം പണയം വെയ്ക്കാം
  • കേരളത്തിലങ്ങോളമിങ്ങോളമായി സേവനസജ്ജമായ 578 ശാഖകള്‍
  • വൈകീട്ട് 4.30 വരെ പണയ സൗകര്യം
  • 20000 രൂപ വരെ പലിശ നിരക്ക് വെറും 9.5 ശതമാനം . 20000 രൂപയ്ക്കു മുകളില്‍ പലിശ നിരക്ക് 10.5 ശതമാനം (എല്ലാ നിരക്കും സാധാരണ പലിശനിരക്കില്‍ )
  • ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 25 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു
  • പരമാവധി വേഗത്തില്‍ പണയം സ്വീകരിച്ച് പണം നല്‍കുന്നു
  • ഒളിഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഒന്നുമില്ല

മറ്റു നിരവധി പ്രത്യേകതകളും കെ എസ് എഫ് ഇ സ്വര്‍ണ്ണപ്പണയ വായ്പയ്ക്കുണ്ട് . ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയാണ് ഏറ്റവും പ്രധാനം. ഇത് ശരിയെന്ന് തെളിയിക്കുന്നതാണ് കണക്കുകളും. 2019 മാര്‍ച്ച് 31 ന്റെ കണക്ക് അനുസരിച്ച് കെഎസ്എഫ്ഇ യുടെ സ്വര്‍ണ്ണപ്പണയ വായ്പ 879.12 കോടി രൂപയുടേതായിരുന്നു . എന്നാല്‍ വെറും 10 മാസം പിന്നിട്ടപ്പോഴേക്കും അത് 1643.91 കോടി രൂപയായി ഉയര്‍ന്നു. ഉപഭോക്താക്കളുടെ എണ്ണത്തിലും 44 ശതമാനത്തിലധികം വര്‍ദ്ധന ഉണ്ടായി .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more