ലാല്‍ ജോസ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്
മലയാളത്തിലെ സൂപ്പര്സംവിധായകരുടെ നിലയിലാണ് ഇന്ന് ലാല്‍ ജോസിന്റെ സ്ഥാനം. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ലാല്‍ ജോസ് അടുത്തിടെയായി തുടര്‍ച്ചയായി ഹിറ്റുകളൊരുക്കുന്ന സംവിധായകനാണ്. ലാല്‍ ജോസിന്റെ ചിത്രങ്ങള്‍ എടുത്താല്‍ ഒന്നിനും തന്നെ വമ്പന്‍ പരാജയങ്ങളുടെ കഥകള്‍ പറയാനില്ല. മിക്കതും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇക്കൂട്ടത്തില്‍ ശരാശരി വിജയങ്ങള്‍ നേടിയ ചിത്രങ്ങളുമുണ്ടെങ്കിലും വലിയ പരാജയങ്ങളേറ്റുവാങ്ങിയ ചിത്രങ്ങള്‍ അധികമില്ല.
അതുകൊണ്ടുതന്നെ ലാല്‍ ജോസിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയുകയെന്നത് യുവതാരങ്ങളെ സംബന്ധിച്ച് ഹിറ്റുകളുടെ എണ്ണംകൂട്ടാനുള്ള ഒരു അവസരമാണ്. ഇപ്പോഴത്തെ മുന്‍നിര യുവതാരങ്ങളില്‍ ഫഹദ് ഫാസിലിന് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഫഹദും ലാല്‍ ജോസും ഒന്നിച്ച ഡയമണ്ട് നെക്ലേസ് വലിയ ഹിറ്റായിരുന്നു.

ഇപ്പോഴിതാ യുവതാരം ദുല്‍ഖര്‍ സല്മാനുമായിച്ചേര്ന്ന് ലാല്‍ ജോസ് ഒരു ചിത്രമൊരുക്കാന്‍ പോവുകയാണ്. ആദ്യമായിട്ടാണ് ദുല്‍ഖര്‍ ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവത്വത്തിന്റെ കഥയുമായിട്ടാണ് പുത്തന്‍ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നമിത പ്രമോദാണ് ദുല്‍ഖറിന്റെ നായികയായി എത്തുക. നേരത്തേ ലാല്‍ ജോസ് ഒരുക്കിയ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ നമിതയായിരുന്നു നായികയായത്.
അടുത്തിടെ പുറത്തിങ്ങിയ ലാല്‍ ജോസ്-ദിലീപ് ചിത്രമായ ഏഴു സുന്ദരരാത്രികള്‍ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ദുല്‍ഖറിനെ വച്ച് സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും ലാല്‍ ജോസ് പ്ലാന്‍ ചെയ്യാന്‍ സാധ്യതയില്ല. ദുല്‍ഖറിന്റെ കാര്യം നോക്കുകയാണെങ്കില്‍ പുതിതയായി പുറത്തിറങ്ങിയ സലാല മൊബൈല്‍സ് കാര്യമായ നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാല്‍ വിജയപ്രതീക്ഷകളുമായി മറ്റു ചില ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാകും ലാല്‍ ജോസ് ചിത്രമെന്ന് പ്രതീക്ഷിയ്ക്കാം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications