കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വര്‍ഷം എട്ട് ബില്യണ്‍ പേര്‍ അബ്ഷീര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു

  • By തന്‍വീര്‍
Google Oneindia Malayalam News

റിയാദ്: സൗദി ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന പോര്‍ട്ടലാണ് അബ്ഷീര്‍. സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് ഒന്നര ലക്ഷം പേരാണ് ദിനേന പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ അബ്ഷീറിന്റ പരിഷ്‌കരിച്ച പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്തകളും പരിപാടികളും ഇനി മുതല്‍ അബ്ഷീറിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

abshir

സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ പൂര്‍ണ്ണമായും സേവനങ്ങള്‍ എവിടെ നിന്നും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധം ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ് പരിഷ്‌കരിച്ച അബ്ഷീര്‍ പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം അമ്പത്തിയഞ്ച് ദശലക്ഷം പുതിയ രെജിസ്‌ട്രേഷനുകളാണ് അബ്ഷീര്‍ വഴി രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Last year 8 billion people visited Abshir portal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X