ഐസിസിന് പോലും ഈ പ്രണയത്തെ തകര്‍ക്കാനായില്ല, സിനിമയെ വെല്ലുന്ന സിറിയന്‍ പ്രണയകഥ
ഏഥന്‍സ്: സംഘട്ടന രംഗങ്ങള്‍ക്കൊടുവില്‍ നായകനും നായികയും ഒന്നാകുന്നതും..വില്ലന്‍മാരില്‍ നിന്നും നായികയെ രക്ഷിച്ച് സ്വന്തമാക്കുന്ന നായകനേയുമൊക്കെ നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ കൊടുഭീകരരെന്ന് വിശേഷിപ്പിയ്ക്കുന്ന ഐസിസുകാരില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തില്‍ ഒന്നായി തീര്‍ന്ന രണ്ട് കമിതാക്കളെ കണ്ടിട്ടുണ്ടോ. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഗ്രീസിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടന്നത്.
സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി ഗ്രീസില്‍ എത്തിയതായിരുന്നു 27കാരനായ സഹീറും 20 കാരിയായ റുഖിയയും. അഭയാര്‍ത്ഥി ക്യാംപില്‍ വച്ചാണ് സഹീര്‍ റുഖിയയെ തന്റെ ജീവിത സഖിയാക്കിയത്. മൂന്ന് മാസങ്ങളായി ഇവര്‍ ക്യാംപിലെത്തിയിട്ട്.
സിറിയയില്‍ ഐസിസ് ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായി എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായവരാണ് ഇരുവരും. ക്യാംപില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിയ്ക്കുന്നതും. സിറിയയിലേയ്ക്ക് തിരികെ പോയി വിവാഹം കഴിയ്ക്കാന്‍ ഇരുവര്‍ക്കും താത്പര്യമില്ലായിരുന്നു. അഭയാര്‍ഥി ക്യാംപിലെ അംഗങ്ങളുടേയും അമേരിയ്ക്കന്‍ സൈനികരുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലാണ് ഇവര്‍ വിവാഹിതരായത്.












Click it and Unblock the Notifications