കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 ദിവസത്തെ വനവാസം! ഒടുവില്‍ കമിതാക്കള്‍ പോലീസ് പിടിയില്‍! പിടിച്ചത് നാട്ടുകാരുടെ സഹായത്തോടെ

Google Oneindia Malayalam News

തൊടുപുഴ: മൂന്നാഴ്ചയിലേറെ വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കളെ കണ്ടെത്തി.കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന ജോര്‍ജിനെയും പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെയും 23 ദിവസത്തെ വനവാസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. പോലീസും നാട്ടുകാരും ഇവര്‍ക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചില്‍ നടത്തിവരുന്നതിനിടിയലാണ് ഇവരെ കണ്ടെത്തിയത്.

hoduare-1548841474

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍നിന്ന് തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്നവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. ഇതോടെ രണ്ടുപേരും രണ്ടു ദിക്കിലേക്ക് ഓടി. ഓടിത്തളര്‍ന്ന പെണ്‍കുട്ടി സമീപത്തെ ഒരു വീട്ടിലെത്തി ് കുടിവെള്ളം ചോദിച്ചു.

അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസിന് കൈമാറിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്.

കുടയത്തൂര്‍വഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനെ ഏല്പിച്ചു. അപ്പുക്കുട്ടന്‍ മരംകയറ്റത്തൊഴിലാളിയായിരുന്നു. ഏതാനുംമാസം മുമ്പ് കമുക് കയറുന്നതിനായി കുമളിയിലെത്തിയ അപ്പുക്കുട്ടന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും ജനുവരി ആറിന് പള്ളിയില്‍പോയ പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു.

English summary
lovers caught from forest area at idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X