കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.. ലക്ഷ്യം?

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് എംഎന്‍എസ് നേതാവ് ഷിരിഷ് സാവന്തി ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മത്സരിക്കാനില്ലെങ്കിലും ശരദ് പവാറിന്‍റെ എന്‍സിപിയെ ലോകസഭ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും എന്നും എംഎന്‍എസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

<strong>ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ!!</strong>ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ!!

രാജ് താക്കറെയും ശരദ് പവാറുമായി വളരെ അടുത്ത ബന്ധമാണ് ഈ സൗഹൃദം ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തില്‍ നവനിര്‍മ്മാണ്‍ സേനയെ പങ്കെടുപ്പിച്ചിരുന്നില്ല. നോര്‍ത്ത് ഇന്ത്യന്‍ വോട്ട് ബാങ്കില്‍ നവനിര്‍മ്മാണ്‍ സേനയ്ക്ക് നിര്‍മ്മാണസേനയക്ക് നിര്‍ണായക സ്വാധീനമുള്ളതിനാല്‍ വോട്ട് ഷെയറിനെ ബാധിക്കുമെന്നതിനാലാണിത്.

raj-thackeray

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തുറന്ന സമീപനം മൂലം ഏത് പാര്‍ട്ടികള്‍ക്കും പ്രതിപക്ഷ സഖ്യത്തില്‍ പങ്ക് ചേരാമെന്നതിനാല്‍ എംഎന്‍എസിനെ പ്രതീക്ഷയോടാണ് നോക്കി കാണുന്നത്. എന്‍സിപിയുമായി സഖ്യത്തിലായാല്‍ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും മത്സരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നവനിര്‍മ്മാണ്‍ സേന. ഇങ്ങനെയാണെങ്കില്‍ പാര്‍ട്ടിക്ക് ലോകസഭയിലേക്ക് ടിക്കറ്റ് ലഭിക്കും.

2009ല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ വിജയിച്ച എംഎന്‍എസ് 2014ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയിരുന്നു.പ്രദേശിക തിരഞ്ഞെടുപ്പിലും നിര്‍ണായ വോട്ട് ബാങ്ക് ഉണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍പ്പിന് പ്രയത്‌നിക്കയാണ്. എന്നിരിക്കിലും ഒരു കാലത്ത് മോദി ഭക്തരായ താക്കറെ ഇന്ന് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമര്‍ശകനാണ്. ഇത് മുതല്‍കൂട്ടാകുക ശരദ് പവാറിനും എന്‍സിപിക്കും.

English summary
Raj Thackeray's Maharashtra Navanirman Sabha will not contest in loksabha election,they may support NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X