കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോത്ത്കല്ല് മുന്‍പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക്, കോണ്‍ഗ്രസില്‍ ആര്യാടന്‍ ഭരണം മാത്രമാണെന്ന്, എതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുന്നു...

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോത്തുകല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായിരുന്ന സി.കരുണാകരന്‍ പിള്ള കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് സി.പി.മ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സി.പി.എം പോത്ത്കല്ല് ലോക്കല്‍ സെക്രട്ടറി സഹീറിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെയും കരുണാകരന്‍പിള്ള രൂക്ഷ വിമര്‍ശനം നടത്തി.

അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്ന സ്‌നേഹ കാവ്യമെഴുതി മലപ്പുറത്തെ യുവ കവിയത്രി

നിലമ്പൂരിലെ വീട്ടില്‍ നിന്നും നടപ്പാക്കുന്ന കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുവരെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയംഗം, ദേശീയ തൊഴിലുറപ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ രാജിവെച്ചതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

Karunakara Pillai

പാര്‍ട്ടി അംഗത്വം രാജിവെക്കുന്നില്ലെന്നും സ്ഥാനമാനങ്ങള്‍ മാത്രമാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 17 വര്‍ഷം പോത്ത്കല്ല് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, 20 വര്‍ഷം പോത്ത്കല്ല് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്, രണ്ട് വര്‍ഷം പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഞെട്ടിക്കുളം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വര്‍ഗീയ കാര്‍ഡ് കളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ തന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇല്ലാതാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സമാനമനസ്‌കരുമായി യോജിച്ച് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും വ്യക്തമാക്കി.

അതേസമയം പോത്തുകല്ല് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ നടത്തിയ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ച് കരുണാകരന്‍ പിള്ളയെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനുള്ള നെറികെട്ട രാഷ്ര്ടീയമാണ് ഇതിലൂടെ സി.പി.എം കളിക്കുന്നത്. കുതിര കച്ചവടത്തിന് പിന്നില്‍ പി.വി.അന്‍വര്‍ എം.എല്‍.എയാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം പഞ്ചായത്ത് അംഗമായിരുന്ന സുലൈമാന്‍ ഹാജിയെ കോണ്‍ഗ്രസ് സ്വീകരിച്ചത് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച് ജനവിധിയിലൂടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. പോത്തുകല്ലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുത്തത് താനാണെന്ന പിള്ളയുടെ വാദം ശരിയല്ല. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

നാളെ യു.ഡി.എഫ് യോഗം ചേരും. കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. പോത്തുകല്ലില്‍ യു.ഡി.എഫ്. ജനാധിപത്യ മര്യാദ പാലിച്ചപ്പോള്‍ സി.പി.എം. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള മര്യാദ കാണിച്ചില്ലെന്നും ആറുമാസമായി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.എ.കരീം, ഡി.സി.സി. വൈസ് പ്രസിഡന്റ് ബാബു മോഹന കുറുപ്പ്, കോണ്‍ഗ്രസ് എടക്കര ബ്ലോക്ക് പ്രസിഡന്റ് പാനായില്‍ ജേക്കബ്, പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആര്‍.പ്രകാശ് സംബന്ധിച്ചു.

English summary
Malappuram Local News; Former pancjayath president against Aryadan Mohammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X