ദുരന്തത്തില്‍ വിറങ്ങലിച്ച് ജനം, മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കൂടുതല്‍ സ്ത്രീകൾ!
മലപ്പുറം: ശക്തമായ മഴയോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ജനം. മലപ്പുറത്ത് 4495പേരാണ് 1414 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ഇതില്‍ ഏറ്റവൂം കൂടുതല്‍പേര്‍ സ്ത്രീകളാണ്. 1765സ്ത്രീകളാണ് മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് പുറമെ 1671പുരുഷന്‍മാരും 1059 കുട്ടികളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
ഇവര്‍ക്ക് പുറമെ നിരവധി കുടുംബങ്ങള്‍ വീടുകളില്‍ നഷ്ടപ്പെട്ടും വീടുകളില്‍ വെള്ളം കയറിയും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കനത്ത മഴയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടംബങ്ങളും അയല്‍വാസികളുമായ 12 പേരാണ് ഇന്നലെ കൊണ്ടോട്ടിയില്‍ മരിച്ച. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി.

ചെറുകാവ് പഞ്ചായത്തിലെ കൈതക്കുണ്ടക്ക് സമീപം പൂച്ചാല്‍, പെരിങ്ങാവിന് സമീപ കൊടപ്പുറം എന്നിവിടങ്ങളിലാണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പൂച്ചാലിലുണ്ടായ മണ്ണിടിച്ചിലില്‍ കല്ലറച്ചാലി കണ്ണനാരി അബ്ദുള്‍ അസീസ്(48), ഭാര്യ സുനീറ(42), ഇളയ മകന്‍ ഉബൈദ്(6)എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടികളായ ഉവൈസ്(18),ഉനൈസ്(16)എന്നിവര്‍ രക്ഷപ്പെട്ടു.
പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല അസ്‌ക്കറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധുക്കളും അയല്‍വാസികളുമായ ഒമ്പത് പേര്‍ മരിച്ചത്.അഷ്‌കറിന്റെ സഹോദരന്‍ പാണ്ടികശാല കൊറ്റങ്ങോട് ബഷീര്‍ (47),ഭാര്യ സാബിറ(43),മക്കളായ ഫാത്തിമ ഫായിസ(19)മുഷ്ഫിഖ്(11),മറ്റൊരു സഹോദരന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ഖൈറുന്നീസ( 35),അയല്‍ വാസികളായ മാന്ത്രമ്മല്‍ മുഹമ്മദലി(44),മകന്‍ സഫ്വാന്‍(26), ചെറാത്തൊടി മൂസ(50), സി.പി. ജംഷീഖിന്റെ മകന്‍ ഇര്‍ഫാന്‍ അലി(14) എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ കുടുങ്ങിക്കിടന്ന കൊറ്റങ്ങോട് മുഹമ്മദലി(47)യാണ് രക്ഷപ്പെട്ടത്.മരിച്ച സഫ് വാന്റെ വിവാഹ കഴിഞ്ഞ ഞയറാഴ്ചയാണ് കഴിഞ്ഞത്.ഫാത്തിമ ഫായിസയുടെ നിക്കാഹും കഴിഞ്ഞ് ഏപ്രിലില്‍ കഴിഞ്ഞിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാലിലെ അസീസിന്റെ വീട്ടില്‍ ദുരന്തമുണ്ടായത്.വീടിന്റെ പിറകിലുളള 40 അടിയോളം ഉയരത്തിലുളള കുന്ന് മഴയില്‍ ഇടിഞ്ഞ് വീടിന്റെ ഒരു വശത്തേക്ക് വീണു. ഒരു മുറിയില്‍ കിടന്നുറങ്ങിയ അസീസും ഭാര്യയും മകനും മണ്ണിനടിയില്‍ പെട്ടു. മറ്റൊരു മുറിയിലായിരുന്ന മക്കള്‍ ഉവൈസും ഉനൈസും പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടെറസിന് മുകളില്‍ കയറി താഴേക്ക് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടയാണ് കൊടപ്പുറത്ത് അപകടമുണ്ടായത്.അസ്‌കറും കുടുംബവും വീട് പൂട്ടി കൊണ്ടോട്ടിയില്‍ വിവാഹത്തിന് പോയതായിരുന്നു.വീടിന് പിറകിലെ കുന്നില്‍ നിന്ന് മണ്ണിടിയാന്‍ തുടങ്ങിയതോടെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് മാറ്റാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.വീടിനരികിലെ കുന്ന് അടര്‍ന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു.15 അടിയോളം ഉയരത്തില്‍ മണ്ണ് നീക്കം ചെയ്താണ് അടിയില്‍ പെട്ടവരെ പുറത്തെത്തിച്ചത്.രക്ഷാ പ്രവര്‍ത്തനം വൈകീട്ട് ആറു മണിവരെ നീണ്ടു.സൈന്യവും അഗ്‌നിരക്ഷാസേിനയും പോലീസും നാട്ടുകാരും കഠിന പ്രയത്നം നടത്തിയാണ് മണ്ണ് നീക്കിയത്.
മാന്ത്രമ്മല്‍ മുഹമ്മദലി, മകന്‍ സഫ്വാന്‍, ചെറാത്തൊടി മൂസ, ഇര്‍ഫാന്‍ അലി എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ഖബറടക്കി. ബഷീര്‍, സാബിറ, ഫാത്തിമ ഫായിസ, മുഷ്ഫിഖ്, ഖൈറുന്നീസ എന്നിവരടെ മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിച്ച് പെരിങ്ങാവ് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications