കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് ലോകകപ്പ് കളിയും കാണാം കപ്പബിരിയാണിയും കഴിക്കാം...മലപ്പുറം കാളികാവിലേക്ക് വരൂ..

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ മലയോരമേഖലയായ കാളികാവില്‍ ലോകകപ്പ് മത്സരങ്ങള്‍ ഒരുമിച്ച് ബിഗ്‌സ്‌ക്രീനില്‍ കാണുന്നതോടൊപ്പം കപ്പബിരിയാണി കഴിക്കാനും അവസരം. റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവം നിറയുമ്പോള്‍ കാളികാവിലും ഇതിന്റെ ആവേശം കൊട്ടിക്കയറുകയാണ്. ഇഷ്ട ടീമുകള്‍ പലതും തോറ്റുപോകുമ്പോഴും കാല്‍പന്തുകളിയെ ജീവനോളം സ്‌നേഹിക്കുന്ന ഇവരുടെ ആവേശം ചോരുന്നില്ല. കാളികാവ് അങ്ങാടിയില്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ബിഗ്‌സ്‌ക്രീനില്‍ ഒരുക്കി നടത്തുന്ന ഫുട്‌ബോള്‍ പ്രദര്‍ശന നഗരിക്കും നാട്ടുകാര്‍ക്കും കൊടുത്തിരിക്കുന്ന പേരാണ് മോസ്‌കോ സ്‌റ്റേഡിയം എന്ന്.

വിശാലമായ ഹാളില്‍വെച്ചു ഒരുക്കിയ മത്സരം കാണുന്നവര്‍ക്ക് രുചികരമായ വിഭവങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. രാത്രി 11.30ന് നടക്കുന്ന മത്സരങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് ഉറക്കത്തിന്റെ ആലസ്യം മാറാന്‍ കാപ്പിയും ഒപ്പം ഓരോ ദിവസവും പ്രത്യേക വിഭവങ്ങളും ഒരുക്കുന്നത്. കഴിഞ്ഞ ദിവസം കളികാണാന്‍ എത്തിയവര്‍ക്ക് കപ്പ ബിരിയാണിയാണ് വിഭവമായി വിളമ്പിയത്.

World cup

ബ്രസീല്‍ മത്സരത്തിന് പായസമാണ് നല്‍കിയത്. കാശ്മീരി ചുക്ക് കാപ്പി, കപ്പ പുഴുക്കും ചമ്മന്തി അങ്ങിനെ പോകുന്ന വിഭവങ്ങള്‍. എല്ലാ വിഭവങ്ങളും ഓരോ ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യും. കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ക്രൊയേഷ്യന്‍ മത്സരത്തിന് വന്‍ ജനക്കൂട്ടമാണ് മോസ്‌കോ സ്‌റ്റേഡിയത്തില്‍ കാഴ്ച്ചക്കായി എത്തിയത്. കാളികാവില്‍ തന്നെ വേറെയും ബിഗ്‌സക്രീനുകള്‍ ഉണ്ട്. ഓരോ കളികളെ സംബന്ധിച്ചും പ്രവചന മത്സരങ്ങളും കാളികാവില്‍ സജീവമാണ്.


English summary
Malappuram Local News about food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X