മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയില്‍ മലപ്പുറത്ത് 45വീടുകള്‍ തകര്‍ന്നു, 1.81 കോടിയുടെ കൃഷി നാശവും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഇതുവരെ തകര്‍ന്നത് 45 വീടുകളാണ്, മണ്‍സൂണ്‍ തുടങ്ങിയ ജൂണ്‍ എട്ട് മുതല്‍ ജൂലൈ 22 വരെയുള്ള കണക്കാണിത്. 225 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 22ാം തീയതിയില്‍ മാത്രം ആറ് വീടുകളാണ് തകര്‍ന്നത്. ഒരാളുടെ ജീവനും ഈ മഴക്കാലത്ത് നഷ്ടമായി. കടലാക്രമണ ഭീതിയിലുള്ള കുടുംബങ്ങളെ താമസിപ്പിക്കാനായി പൊന്നാനിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 14 പേരാണ് ക്യാമ്പിലുള്ളത്.

നമ്മുടെ 105 എംഎൽഎമാരും പാറ പോലെ ഉറച്ച് നിന്നു... അമിത് ഷായ്ക്ക് യെദ്യൂരപ്പയുടെ കത്ത്!നമ്മുടെ 105 എംഎൽഎമാരും പാറ പോലെ ഉറച്ച് നിന്നു... അമിത് ഷായ്ക്ക് യെദ്യൂരപ്പയുടെ കത്ത്!

ജൂണ്‍ എട്ട് മുതല്‍ ജൂലൈ 22 വരെ ജില്ലയില്‍ 542.33 മി.മി ആണ് മഴ ലഭിച്ചത്. ജൂലൈ ന് 53.13 മി.മി മഴ ലഭിച്ചു. വ്യാപകമായ കൃഷി നാശവും മഴയിലുണ്ടായി. 1.81 കോടിയുടെ നാശമാണ് ജില്ലയിലുണ്ടായത്. 43.48 ഹെക്ടറിലെ കൃഷിയാണ് മഴക്കാലത്ത് നശിച്ചത്. നേന്ത്രവാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 525 വാഴകര്‍ഷകരാണ് മഴ മൂലം ദുരിതത്തിലായത്. 58048 നേന്ത്രവാഴകള്‍ പെരുമഴയില്‍ നശിച്ചു. തെങ്ങ്, കമുക്, റബര്‍ കര്‍ഷകര്‍ക്കും നാശമുണ്ടായിട്ടുണ്ട്. ജില്ലയില്‍ ആകെ 750 കര്‍ഷകരെ മഴ ദുരിതത്തിലാക്കിയത്.

buildingcollapse-15

കാലപ്പഴക്കവും, ബലക്ഷയവും മൂലം പൊന്നാനി അങ്ങാടിയിലെ പല തവണ കെട്ടിടങ്ങള്‍ തകര്‍ന്നു വീണിട്ടും, അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കെട്ടിടത്തിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ ലഭിച്ചത്. കെട്ടിടം പൊളിക്കാന്‍ കെട്ടിട ഉടമകളും, ഭൂരിഭാഗം കച്ചവടക്കാരും തയ്യാറായിട്ടും, നഗരസഭ അധികൃതര്‍ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയാണ്. നിരവധി തവണ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, രണ്ടു തവണ കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടാവുകയും ചെയ്തിട്ടും, ജീവന് ഭീഷണിയായി മാറിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇച്ഛാശക്തിയില്ലാതെയാണ് ഭരണസമിതികള്‍ മുന്നോട്ട് പോവുന്നത്.

Malappuram
English summary
1.81 core loss in Malappuram during monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X