മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 10 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി രോഗബാധയില്ല, 7 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എല്ലാവരും ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

C

ഹരിയാനയില്‍ നിന്ന് ഡല്‍ഹി-കൊച്ചി വഴി ജൂണ്‍ നാലിന് തിരിച്ചെത്തിയ ആതവനാട് വെട്ടിച്ചിറ പുന്നത്തല സ്വദേശി 27 വയസുകാരന്‍, ഊട്ടിയില്‍ നിന്ന് ജൂണ്‍ ഒന്നിന് തിരിച്ചെത്തിയ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

Recommended Video

cmsvideo
Alvin Anthony's reply to Neeraj Madhav's Claims | Oneindia Malayalam

ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശി 58 വയസുകാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി 56 വയസുകാരന്‍, ജൂണ്‍ അഞ്ചിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തെന്നല തറയില്‍ സ്വദേശി 55 വയസുകാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന്് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി 44 വയസുകാരന്‍, അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് തിരിച്ചെത്തിയ വെന്നിയൂര്‍ സ്വദേശി 44 വയസുകാരന്‍, ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 30 ന് തിരിച്ചെത്തിയ നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി നാലര വയസുകാരന്‍, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 15 ന് തിരിച്ചെത്തിയ മൂത്തേടം കുറ്റിക്കാട് സ്വദേശിനി 64 വയസുകാരി, റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് തിരിച്ചെത്തിയ പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശി 59 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

Malappuram
English summary
10 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X