മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ആണ്‍കുട്ടിയടക്കം 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ; മൊത്തം 10 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

C

കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പര്‍ക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരന്‍, മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് 65 വയസ്സുകാരി, തെന്നല അറക്കലില്‍ താമസിക്കുന്ന സേലം സ്വദേശിനി 40 വയസുകാരി, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 കാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരില്‍ തെന്നല സ്വദേശികളെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനക്ക് വിധേയരാക്കിയതായിരുന്നു.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

മെയ് 22 ന് സ്വകാര്യ വാഹനത്തില്‍ ബംഗളൂരുവില്‍ നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശിനി 22 വയസുകാരി, മെയ് 13 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 കാരന്‍, ജൂണ്‍ ആറിന് ഷിമോഗയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ ചെമ്മാട് കറുമ്പില്‍ സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി, മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി 45 കാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചുപാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കോയമ്പത്തൂര്‍ 'മരിച്ചു', ഇനി കോയംപുത്തൂര്‍... അടിമുടി മാറ്റം, ഇംഗ്ലീഷ് തുടച്ചുനീക്കി തമിഴ്‌നാട്കോയമ്പത്തൂര്‍ 'മരിച്ചു', ഇനി കോയംപുത്തൂര്‍... അടിമുടി മാറ്റം, ഇംഗ്ലീഷ് തുടച്ചുനീക്കി തമിഴ്‌നാട്

Malappuram
English summary
10 Persons including boy confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X