മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ
മലപ്പുറം:മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ. ഇരുവർക്കുമെതിരെ പോക്സോ കോസ് ചുമത്തി. 14 കാരിയാണ് പീഡനത്തിന് ഇരയായത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തായത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുട്ടി 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്.

വീട്ടിലും സമീപത്ത് വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നൽകി. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായം പോലീസ് അറിയിച്ചു.












Click it and Unblock the Notifications