മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടിക്കാട്ടെ ഹോട്ടലില്‍ ബാലവേല: പത്തുവയസ്സുകാരനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹോട്ടലില്‍ ബാലവേല ചെയ്തു വരികയായിരുന്ന ആസാം സ്വദേശിയായ പത്തു വയസ്സുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സര്‍ക്കാര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ പട്ടിക്കാട് ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ കുട്ടി ജോലി ചെയ്യുന്നതു കണ്ട നാട്ടുകാരാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കുട്ടിയുടെ സാമൂഹ്യ പശ്ചാത്തല റിപ്പോര്‍ട്ട് പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആസാം മറിഗോ ജില്ല ശിശു സംരക്ഷണ ഓഫീസറോട് മലപ്പുറം ഡി ഡബ്ല്യു സി ആവശ്യപ്പെട്ടു.

<strong>കോണ്‍ഗ്രസ് നയിക്കണമെന്ന് പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം, ട്രെന്‍ഡ് മാറി</strong>കോണ്‍ഗ്രസ് നയിക്കണമെന്ന് പാര്‍ട്ടികള്‍; രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും ആവശ്യം, ട്രെന്‍ഡ് മാറി


അതോടൊപ്പം ബാലവേലയെന്ന കുറ്റകകൃത്യം നടത്തിയ ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കും മേലാറ്റൂര്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനും നിര്‍ദ്ദേശം നല്‍കി. സി ഡബ്ല്യു സി സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. ഹാരിസ് പഞ്ചിളി, അഡ്വ. കവിതാ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. ബാലവേല നിരോധന നിയമപ്രകാരവും ബാലനീതി നിയമ പ്രകാരവും 14 വയസ്സു വരെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും 18 വയസ്സു വരെയുള്ളരെക്കൊണ്ട് അപകടസാധ്യതയുള്ള ജോലി ചെയ്യിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. കുട്ടികളെ ബാലവേല ചെയ്യിപ്പിക്കുന്നതിനെതിരെ നിയമ നടപടി ശക്തമാക്കിയിട്ടുണ്ട്.

child-labour23

നേരത്തെ ബാലവേല ചെയ്യിപ്പിക്കുന്നതിന് മുന്നൂ മാസം മാത്രമാണ് തടവെങ്കില്‍ നിലവില്‍ രണ്ടുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. രണ്ടുവര്‍ഷം തടവിനൊപ്പം അമ്പതിനായിരം രൂപ പിഴയും അടക്കണം. സംഭവം ഗുരുതരമാണെങ്കില്‍ മൂന്നുവര്‍ഷംവരെ തടവിന് ശിക്ഷിക്കാനും നിലവില്‍ നിയമം അനുശാസിക്കുന്നുണ്ട്.

Malappuram
English summary
10 year old boy sents to care on child labour complaint in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X