• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇന്നും കൂടുതല്‍ കൊറോണ രോഗികള്‍ മലപ്പുറത്ത്; 1000ത്തിലധികം പേര്‍ക്ക് രോഗ വിമുക്തി

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊറോണ രോഗികള്‍ മലപ്പുറം ജില്ലയില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് രോഗ ബാധ കൂടുതലാണ്. ജില്ലയില്‍ ഇന്ന് ആയിരത്തിലധികം പേര്‍ കോവിഡ് രോഗ വിമുക്തരായി. ജില്ലയില്‍ 1,054 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തി നേടിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പടെ 65,913 പേരാണ് ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

അതേസമയം നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 822 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 764 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉറവിടമറിയാതെ 45 പേര്‍ക്കും രോഗം ബാധിച്ചു. രോഗബാധിതരായവരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും മറ്റ് എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

ജില്ലയില്‍ 85,159 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,582 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 544 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 332 പേരും 310 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 355 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലുള്‍പ്പടെ സന്ദര്‍ശനം നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

റിപബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അതിഥിയായേക്കും; ക്ഷണിച്ച് നരേന്ദ്ര മോദി

cmsvideo
    Pfizer vaccine got approval from British government | Oneindia Malayalam

    അലി അക്ബറിന്റെ പുതിയ സിനിമയ്ക്ക് പിരിഞ്ഞുകിട്ടിയത് ഒരു കോടി രൂപ, ക്രൗഡ് ഫണ്ടിങ്

    Malappuram

    English summary
    1000 more Corona patients discharged in hospitals in Malappuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X