മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ രോഗികളും ടിപിആര്‍ നിരക്കും കുറഞ്ഞു; ജില്ലയ്ക്ക് ഇന്ന് ആശ്വാസം

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച കൊവിഡ് രോഗികള്‍ കുറഞ്ഞു. ടിപിആര്‍ നിരക്കിലും ഇടിവ് വന്നു. ജില്ലയ്ക്ക് ആശ്വസ വാര്‍ത്തയാണ് വന്നിരിക്കുന്നത്. അതേസമയം, 1,006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 17 ശതമാനമായിരുന്നു ടിപിആര്‍. എന്നാല്‍ 2,226 പേര്‍ രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,99,783 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

c

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

രോഗബാധ സ്ഥിരീകരിച്ചവരില്‍ 952 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 20 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശത്ത് നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 30 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 45,534 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 14,872 പേരാണ് ചികിത്സയിലുള്ളത്.

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകുംഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 873 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 236 പേരും 82 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 839 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 997 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

Malappuram
English summary
1006 people test for Coronavirus in Malappuram today; TPR 13 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X