Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ വീണ്ടും കൊറോണ; ഇന്ന് മൊത്തം 11 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശിനി (48) യായ ആശാ വര്‍ക്കറുമായാണ് ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായത്.

X

Recommended Video

cmsvideo
    A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

    ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 35 വയസുകാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 62 വയസുകാരന്‍, ഇതേ വിമാനത്തില്‍ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

    കൂടാതെ, മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി. അങ്ങാടി കാട്ടച്ചിറ സ്വദേശി 64 വയസുകാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി 33 വയസുകാരന്‍, ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശിനി 22 വയസുകാരി, ജൂണ്‍ ആറിന് ബഹ്റിനില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍, കാവനൂര്‍ വടക്കുംമല സ്വദേശി 21 വയസുകാരന്‍, ജൂണ്‍ 10 ന് ജിദ്ദയില്‍ നിന്ന് കൊച്ചിവഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 22 വയസുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+