മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് സൈനികനും മൂന്ന് വയസുകാരിക്കും കൊറോണ; 11 പേര്‍ക്ക് ഇന്ന് രോഗം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

m

ദുബായില്‍ നിന്ന് കൊച്ചി വഴി മെയ് 23 ന് രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിനി മൂന്ന് വയസുകാരി, മെയ് 22 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ പൊന്മുണ്ടം സ്വദേശി 61 കാരന്‍, മെയ് 28 ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36 കാരന്‍, കുവൈത്തില്‍ നിന്ന് മെയ് 27 ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി 57 കാരന്‍, ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

കൂടാതെ ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 15 ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂര്‍ പാക്കട്ടപ്പുറായ സ്വദേശി 34 കാരന്‍, കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് തിരിച്ചെത്തിയ എടയൂര്‍ പൂക്കാട്ടിരി സ്വദേശി 24 കാരന്‍, ദില്ലില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി 38 കാരനായ ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

Malappuram
English summary
11 Persons including Jawan confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X