Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് 11വയസ്സുകാരന്‍ മരിച്ചു, അപകടം സംഭവിച്ചത് മകനെ ആശുപത്രിയില്‍ കാണിച്ചു മടങ്ങുന്നതിനിടെ

മലപ്പുറം: പിതാവ് ഓടിച്ച ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി ചാലാട്ടില്‍ കള്ളാടിത്തൊടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (11) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30ന് മുള്ളമ്പാറയിലാണ് അപകടം. കഴുത്തില്‍ ചെറിയ മുഴ വന്നതിനെ തുടര്‍ന്ന് മുഹമ്മദ് നിഹാലിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു ഇരുവരും.

ഓട്ടോ ഡ്രൈവറായ മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. എതിരെ അശ്രദ്ധമായി ഓടിച്ചു വന്ന മറ്റൊരു വാഹനത്തില്‍ നിന്നും ഓട്ടോ റിക്ഷ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മുള്ളമ്പാറ വിളക്കുമഠത്തില്‍ അബ്ദുല്‍ ജബ്ബാര്‍ എന്ന മാനുപ്പയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മതിലില്‍ ഇടിച്ചു മറിഞ്ഞു. ഓട്ടോയുടെ അടിയില്‍പ്പെട്ടായിരുന്നു മുഹമ്മദ് നിഹാലിന്റെ ദാരുണാന്ത്യം. മേല്‍മുറി എം എം ഇ ടി അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നിഹാലിന്റെ മാതാവ്: സജ്‌ന. സഹോദരി: ഫാത്തിമ നിഷ്ഹ. മഞ്ചേരി അഡീഷണല്‍ എസ്‌ഐ കുഞ്ഞിമുഹമ്മദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലത്തൂര്‍പടി ജുമാമസ്ജിദില്‍ ഖബറടക്കി.

nihal-15


ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങലില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. താനൂര്‍ ഓലപ്പീടിക ചെറുവത്ത് കൊറ്റയില്‍ സുബൈറിന്റെ മകന്‍ ശമീം (22) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പരപ്പനങ്ങാടി ഉള്ളണം സ്വദേശി തുളസിയുടെ മകന്‍ സുപ്രീത് (21) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 11-45 ഓടെയാണ് അപകടം. ചെമ്മാട് ഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്നു ഇവര്‍. ഇതിനിടെ കേടുവന്ന ഒരു ഓട്ടോറിക്ഷ കയറില്‍ കെട്ടിവലിച്ചുകൊണ്ടുവരികയായിരുന്ന കയറില്‍ ഇവരുടെ ബൈക്ക് കുടുങ്ങി മറിയുകയായിരുന്നുവത്രെ.

ഇരുവരും പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. പഠന സമയം കഴിഞ്ഞ ശേഷം കാറ്ററിംഗിംഗ് ജോലിക്ക് പോകാറുള്ള ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാതാവ് മാരിയത്ത്. സഹോദരിമാര്‍ :സുമയ്യ, സുറുമി .മരിച്ച മുഹമ്മദ് നിഹാല്‍ (11)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+