മലപ്പുറത്ത് 11 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി; ഇന്നും ആയിരത്തിന് മുകളില്‍ കൊവിഡ്
മലപ്പുറം: ജില്ലയില്‍ വാക്‌സിനേഷന്‍ തുടരുന്നതിനിടയിലും കൊവിഡ് രോഗ വ്യാപനത്തിന് കുറവില്ല. ഇന്നും ആയിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ടിപിആര്‍ 11 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഞായറാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.22 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,103 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,290 പേര്‍ ഞായറാഴ്ച രോഗവിമുക്തരായി. ജില്ലയില്‍ ഇതുവരെ 1,124 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,073 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 13 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 16 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 30,766 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11,485 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 707 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 250 പേരും 108 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 454 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ 11,01,416 പേരാണ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 8,82,496 പേര്‍ക്ക് ഒന്നാം ഡോസും 2,18,920 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,51,500 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 5,195 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,33,135 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 1,53,100 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications