മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 114 പേര്‍ക്ക് കൊറോണ; 165 പേര്‍ക്ക് രോഗം ഭേദമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

C

165 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 1,939 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 31,857 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,060 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 493 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 14 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 60 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 114 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 320 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,566 പേര്‍ വീടുകളിലും 1,231 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടി.പിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 72,659 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 70,615 പേരുടെ ഫലം ലഭ്യമായതില്‍ 64,475 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,964 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന അറിയിച്ചു.

മോദിക്ക് ജയ് വിളിച്ചില്ല... ഓട്ടോ ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു... രണ്ടു പേര്‍ അറസ്റ്റില്‍മോദിക്ക് ജയ് വിളിച്ചില്ല... ഓട്ടോ ഡ്രൈവറുടെ പല്ല് അടിച്ചുകൊഴിച്ചു... രണ്ടു പേര്‍ അറസ്റ്റില്‍

അയോധ്യ പള്ളി തറക്കല്ലിടലിന് യോഗിയെ ക്ഷണിക്കുമോ? ഇസ്ലാമില്‍ വിഷയമല്ല, നിലപാട് വ്യക്തമാക്കി ട്രസ്റ്റ്അയോധ്യ പള്ളി തറക്കല്ലിടലിന് യോഗിയെ ക്ഷണിക്കുമോ? ഇസ്ലാമില്‍ വിഷയമല്ല, നിലപാട് വ്യക്തമാക്കി ട്രസ്റ്റ്

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവുംയുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

Malappuram
English summary
114 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X