മലപ്പുറത്ത് കൊവിഡ് മുക്തരായവര്‍ 5 ലക്ഷം പിന്നിട്ടു; രോഗികള്‍ കുറയുന്നത് ആശ്വാസം
മലപ്പുറം: ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് രോഗികള്‍ കുറയുന്നു. ടിപിആര്‍ 15 ശതമാനത്തില്‍ താഴെയെത്തി. ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 5,00,214 പേരാണ് ഇതുവരെ രോഗവിമുക്തരായത്. തിങ്കളാഴ്ച 1,199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,170 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 26 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 14.28 ശതമാനമാണ് ടിപിആര്‍. ഇന്ന് 2,701 പേര്‍ രോഗവിമുക്തരായി.
60,310 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 25,170 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 29,49,505 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 22,23,352 പേര്‍ക്ക് ആദ്യ ഡോസും 7,26,153 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്.

ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീടുകളില്‍ അതീവ ജാഗ്രത തുടരണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം.
അതേസമയം, കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.
കേരളത്തില്‍ കോവാസ്‌കിന്‍ സ്വീകരിച്ചവര്‍ നിരവധിയാണ്. വിദേശത്ത് ഇതുവരെ അംഗീകാരം ലഭിക്കാത്ത വാക്‌സിനാണിത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടന വൈകാതെ അംഗീകാരം നല്‍കുമെന്നാണ് വിവരം. നിലവില്‍ വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിക്കുന്നത്. ഭാരത് ബയോടെകാണ് കോവാക്‌സിന്‍ നിര്‍മാതാക്കള്‍. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും ഇനിമുതല്‍ പ്രവര്‍ത്തിക്കും.












Click it and Unblock the Notifications