Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ് കാരണം പൊതുഖജനാവിന് നഷ്ടം 12 കോടി;കുഞ്ഞാലിക്കുട്ടിയും ലീഗും മറുപടി പറയണമെന്ന് സയ്യിദ്ദ് സാദിഖലി

മലപ്പുറം; പികെ കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമെതിരെ രൂക്ഷവിമർശനവുമായി
മലപ്പുറം ലോകസഭാ ഉപതെരഞ്ഞടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും ആത്മാഭിമാന സംരക്ഷണ സമിതി ചെയർമാനുമായ അഡ്വക്കെറ്റ് സയ്യിദ് സാദിഖലി തങ്ങൾ. ഉപതിരഞ്ഞെടുപ്പ് കാരണം പൊതു ഖജനാവിന് 12 കോടിയാണ് നഷ്ടം സംഭവിക്കുകയെന്ന് സാദിഖലി ആരോപിച്ചു.

cover 1

നിയമസഭാ തെരഞ്ഞടുപ്പിന്റെ ഒപ്പം ലോക സഭാ ഉപതെരഞ്ഞടുപ്പ് നടത്തിയാലും ഒരു ലോകസഭാ ഉപതെരഞ്ഞടുപ്പ് നടത്തുന്നതിന് അത്രയും തന്ന തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഉദ്യോഗസ്ഥർക്കുളള അലവൻസ്, ഇലക്ഷനുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെ ഡ്യൂട്ടി, വോട്ടിംഗ് മെഷീൻ മൈന്റെനന്സ്, നീരീക്ഷർക്കും ഉദ്യോഗസ്ഥർക്കുമുളള വാഹന ചെലവുകൾ, ഇന്ധന ചെലവുകൾ, വീഡിയോഗ്രഫി ചെലവുകൾ, ബാലറ്റ് പേപ്പർ അച്ചടിക്കുന്നത്, തെരഞ്ഞടുപ്പുമായി ബന്ധപെട്ട മറ്റു പേപ്പർ പ്രിന്റിംഗുകൾ എന്നിവയ്ക്കെല്ലാം തുക പ്രത്യേകം ചെലവാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ നിയമസഭാ തെരഞ്ഞടുപ്പിനോടൊപ്പം ലോകസഭാ ഉപതെരഞ്ഞടുപ്പ് നടത്തുക യാതൊരു സാമ്പത്തിക ലാഭവുമില്ലാത്ത കാര്യമാണെന്ന് സാദ്ധിഖ് അലി പറഞ്ഞു

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് (സി.എം.എസ്) നടത്തിയ പഠനത്തിൽ, 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്മീഷന്റെ ഇലക്ഷൻ നടത്തിപ്പ് ചിലവും കൂടാതെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയത്തിനായും പ്രചരണത്തിനായും ചിലവഴിച്ച സംഖ്യയും അടക്കം മൊത്തം 60,000 കോടി രൂപ ചിലവഴിച്ചതായി പറയുന്നുണ്ട്.അതായത് ഏകദേശം 700 രൂപ ഒരു വോട്ടർക്ക് വേണ്ടി ചിലവഴിച്ചതായാണ് കണക്കാകുന്നത്. ഇതിൽ 15 മുതൽ 20 ശതമാനം വരെ കേന്ദ്രസർക്കാരാണ് തിരഞ്ഞെടു്പപ് നടത്തുന്നതിന് ഇലക്ഷൻ കമ്മീഷൻ മുഖേനെ ചിലവഴിക്കുന്നത്. അതായത് 105 രൂപ മുതൽ 140 രൂപ വരെ .

ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ 11 ലക്ഷത്തിലധികം വോട്ടർമാരുളള മലപ്പുറം ലോകസഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടി ഏറ്റവും ചുരുങ്ങിയത് 12 കോടി രൂപയോളം സർക്കാരിന് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്.പ്രളയവും കൊവിഡും മൂലം തകർന്ന് തരിപ്പണമായ നമ്മുടെ സാമ്പത്തിക പരാതീനതയ്ക്കിടയിൽ വീണ്ടും നാം കോടികളുടെ ബാധ്യത വഹിക്കേണ്ടി വന്നിരിക്കുകയാണെന്നും സാദ്ധിഖലി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+