മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിക്ഷാടനം നടത്തിയ തമിഴ്‌നാട്ടുകാരനും കേസിലെ പ്രതിക്കും മലപ്പുറത്ത് കൊറോണ; മൊത്തം 12 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 12 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരന്‍, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കുറ്റിപ്പുറം സ്വദേശിയെ റിമാന്‍ഡിനു മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

C

മെയ് 26 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തുവ്വൂര്‍ ആമപ്പൊയില്‍ സ്വദേശിനി ഗര്‍ഭിണിയായ 30 വയസുകാരി, ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി ജൂണ്‍ ഒന്നിന് വീട്ടിലെത്തിയ മലപ്പുറം കോട്ടപ്പടി ഇത്തിള്‍പ്പറമ്പ് സ്വദേശി 43 കാരന്‍, നൈജീരിയയിലെ ലാവോസില്‍ നിന്ന് കൊച്ചി വഴി മെയ് 31 ന് എത്തിയ പുലാമന്തോള്‍ കട്ടുപ്പാറ സ്വദേശി 36 കാരന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 27 ന് കൊച്ചി വഴിയെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 25 കാരന്‍, ജിദ്ദയില്‍ നിന്ന് ജൂണ്‍ രണ്ടിന് കരിപ്പൂരിലെത്തിയ നിറമരുതൂര്‍ സ്വദേശി 44 കാരനും കൊറോണ സ്ഥിരീകരിച്ചു.

നിയന്ത്രണം നീക്കിയ ഇറാന്‍ ശരിക്കും പെട്ടു; ഭീതി പരത്തി വീണ്ടും കൊറോണ രോഗം വ്യാപിച്ചുനിയന്ത്രണം നീക്കിയ ഇറാന്‍ ശരിക്കും പെട്ടു; ഭീതി പരത്തി വീണ്ടും കൊറോണ രോഗം വ്യാപിച്ചു

കൂടാതെ മെയ് 20 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 26 ന് സ്വകാര്യ വാഹനത്തില്‍ എത്തിയ മംഗലം ചേങ്ങര സ്വദേശി 65 വയസുകാരന്‍, പ്രത്യേക വിമാനത്തില്‍ ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബാംഗ്ലൂര്‍ വഴിയെത്തിയ തിരൂര്‍ മേല്‍മുറി സ്വദേശി 20 കാരന്‍, ദുബായില്‍ നിന്ന് മെയ് 31 ന് കരിപ്പൂരിലെത്തിയ തിരൂര്‍ വെട്ടം സ്വദേശിനി 25 വയസുകാരി, ജൂണ്‍ ഒന്നിന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയ എ.ആര്‍. നഗര്‍ കുന്നുംപുറം സ്വദേശി 35 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷസൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷ

ഇവരെ കൂടാതെ ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി 33 കാരനും ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ പാലക്കാട് കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി 29 കാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

Malappuram
English summary
12 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X