മലപ്പുറത്ത് കൊവിഡ് രോഗികളും ടിപിആറും ഉയര്‍ന്നു; ജില്ലയില്‍ ഇതുവരെ മരണം 1056 ആയി
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച കഴിഞ്ഞ ദിവസത്തേക്കാള്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചു. 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടിപിആര്‍ നിരക്കും ഉയര്‍ന്നു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വെള്ളിയാഴ്ച 11.5 ശതമാനമായിരുന്നു ടിപിആര്‍. രോഗികളുടെ എണ്ണം 1039 ആയിരുന്നു. അതേസമയം, 1,560 പേര്‍ ശനിയാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,10,534 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,248 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 34,464 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,648 പേരാണ് ചികിത്സയിലുള്ളത്.
Recommended Video
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 656 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 259 പേരും 85 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 536 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,056 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
സിമ്പില്‍ ലുക്കില്‍ സുന്ദരിയായി അനു സിത്താര; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം


Click it and Unblock the Notifications